Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധ​ന​കാ​ര്യ ക​മീ​ഷ​ൻ...

ധ​ന​കാ​ര്യ ക​മീ​ഷ​ൻ പ​രി​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധം –ചി​ദം​ബ​രം

text_fields
bookmark_border
ധ​ന​കാ​ര്യ ക​മീ​ഷ​ൻ പ​രി​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധം –ചി​ദം​ബ​രം
cancel

ബം​ഗ​ളൂ​രു: പ​തി​ന​ഞ്ചാ​മ​ത് ധ​ന​കാ​ര്യ ക​മീ​ഷ​​​െൻറ പ​രി​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ധ​ന​കാ​ര്യ​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​രം. പ​രി​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. 

ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ മി​ക​ച്ച ഭ​ര​ണം ന​ട​ത്തു​ക​യും താ​ര​ത​മ്യേ​ന പു​രോ​ഗ​തി കൈ​വ​രി​ക്കു​ക​യും ചെ​യ്ത സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ൾ. തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ങ്കി​ൽ പു​രോ​ഗ​തി കൈ​വ​രി​ക്കു​ക​യും ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ നേ​ട്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ന​ഷ്​​ട​മു​ണ്ടാ​ക്കും. റ​വ​ന്യൂ ക​മ്മി നി​ക​ത്താ​ൻ ഗ്രാ​ൻ​റ് ഒ​ഴി​വാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ക​സ​ന ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

ക​മീ​ഷ​ൻ ശി​പാ​ർ​ശ​ക്കെ​തി​രെ രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ധ​ന​കാ​ര്യ മ​ന്ത്രി​മാ​ർ ഒ​പ്പി​ട്ട് നി​വേ​ദ​നം ന​ൽ​ക​ണം. പ​രി​ഗ​ണ​ന വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​ങ്കു​വെ​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ധ​ന​മ​ന്ത്രി​മാ​ർ യോ​ഗം ചേ​ർ​ന്ന​തി​നെ ചി​ദം​ബ​രം സ്വാ​ഗ​തം ചെ​യ്തു. ക​ർ​ണാ​ട​ക​യു​ടെ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ സം​വി​ധാ​നം സം​ര​ക്ഷി​ക്കു​ന്ന​തി​നും കോ​ൺ​ഗ്ര​സി​ന് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsP chidabaramKarnataka electionsEcnomic issue
News Summary - P chidabaram on ecnomic commison-India news
Next Story