Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദാവോസിൽ പറഞ്ഞതെല്ലാം മോദി മറന്നെന്ന്​ ചിദംബരം

text_fields
bookmark_border
ദാവോസിൽ പറഞ്ഞതെല്ലാം മോദി മറന്നെന്ന്​ ചിദംബരം
cancel

ന്യൂഡൽഹി: നരേന്ദ്ര​ മോദി സർക്കാറി​​​െൻറ അവസാന സമ്പൂർണ്ണ ബജറ്റിനെ വിമർശിച്ച് മുൻ​ ധനമന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി.ചിദംബരം. ദാവോസിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ കുറിച്ച്​ പറഞ്ഞ കാര്യങ്ങളെല്ലാം മോദി മറന്നെന്ന്​ അദ്ദേഹം പറഞ്ഞു. ദാവോസിൽ മോദി സൂചിപ്പിച്ച പദ്ധതികളൊന്നും ബജറ്റിൽ ഇടം കണ്ടിട്ടില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാറി​​​െൻറ ബജറ്റ്​ സമ്പൂർണ്ണ പരാജയമാണ്​. ധനകമ്മി കുറക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ധനകമ്മി കൂടുകയാണ്​ ചെയ്​തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നിർദേശങ്ങളൊന്നും ബജറ്റിൽ ഇടം നേടിയിട്ടില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P chidabaram against union budget-India news
Next Story