ഓക്‌സിജൻ കൊള്ളയും! പാനിപത്തിൽ നിന്ന് സിർസയിലേക്ക് പുറപ്പെട്ട ടാങ്കര്‍ കാണാനില്ലെന്ന് പരാതി
text_fieldsപ്രതീകാത്മകചിത്രം
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഓക്‌സിജൻ ക്ഷാമത്തിന്‍റെ വാർത്തകൾ പുറത്തുവരുേമ്പാൾ ഹരിയാനയിൽ നിന്ന് ഓക്‌സിജൻ കൊള്ളയുടെ വാർത്തയും. പാനിപത്തിൽനിന്ന് സിർസയിലേക്ക് പുറപ്പെട്ട ഓക്‌സിജൻ ടാങ്കർ കാണാതായെന്നാണ് പരാതി. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി പാനിപത്ത് പൊലീസ് അറിയിച്ചു.
ജില്ലാ ഡ്രഗ് കൺട്രോളറാണ് പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ചയാണ് പാനിപത്തിലെ പ്ലാന്‍റിൽനിന്ന് ദ്രാവക ഓക്‌സിജൻ നിറച്ച ടാങ്കർ ലോറി സിർസയിലേക്ക് തിരിച്ചത്. എന്നാൽ, ഇതുവരെയായിട്ടും ടാങ്കർ സ്ഥലത്തെത്തിയിട്ടില്ലെന്ന് പാനിപത്ത് സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) മഞ്ജീത്ത് സിങ് പറഞ്ഞു.
ഡൽഹി സർക്കാർ തങ്ങളുടെ ഓക്‌സിജൻ ടാങ്കർ അടിച്ചുമാറ്റിയതായി ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. പാനിപത്തിൽനിന്ന് ഫരീദാബാദിലേക്ക് ഓക്‌സിജനുമായി പുറപ്പെട്ട ടാങ്കർ ലോറി ഡൽഹി അതിർത്തിയിലൂടെ സഞ്ചരിക്കുന്നതിനിടെ കൊള്ളയടിക്കപ്പെട്ടെന്നായിരുന്നു മന്ത്രിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

