Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
22 ലക്ഷത്തിന്‍റെ കാർ വിറ്റ്​ കോവിഡ്​ രോഗികൾക്ക്​ ഓക്​സിജനുമായി ഷാനവാസ്​ ശൈഖ്​ എന്ന മുംബൈയിലെ ഓക്​സിജൻ മാൻ
cancel
Homechevron_rightNewschevron_rightIndiachevron_right22 ലക്ഷത്തിന്‍റെ കാർ...

22 ലക്ഷത്തിന്‍റെ കാർ വിറ്റ്​ കോവിഡ്​ രോഗികൾക്ക്​ ഓക്​സിജനുമായി ഷാനവാസ്​ ശൈഖ്​ എന്ന മുംബൈയിലെ 'ഓക്​സിജൻ മാൻ'

text_fields
bookmark_border

മുംബൈ: രാജ്യത്ത്​ ഓക്​സിജൻ ക്ഷാമം രൂക്ഷമാവുകയും ആളുകൾ ഓക്​സിജൻ ഇല്ലാതെ മരിച്ചുവീഴുന്ന സംഭവങ്ങൾ പതിവാകുകയും ചെയ്യുന്ന സാഹചര്യത്തിൽ രക്ഷകനായി അവതരിച്ചിരിക്കുകയാണ്​ ഓക്​സിജൻ മാൻ എന്നറിയപ്പെടുന്ന ഷാനവാസ്​ ശൈഖ്​.

22 ലക്ഷം രൂപ വില വരുന്ന തന്‍റെ ആഡംബര എസ്​.യു.വിയായ ഫോർഡ്​ എൻഡവർ വിറ്റ്​ ആളുകൾക്ക്​ ഓക്​സിജൻ എത്തിച്ച്​ നൽകിയാണ്​ ഷാനവാസ്​ ഏവരുടെയും മനസിൽ ഇടംപിടിച്ചത്​​. വണ്ടി വിറ്റ വകയിൽ ലഭിച്ച തുക കൊണ്ട്​ 160 ഓക്​സിജൻ സിലിൻഡറുകൾ വാങ്ങി ആവശ്യക്കാർക്ക്​ നൽകി. പാവങ്ങളെ സഹായിച്ചുവരവേ, തന്‍റെ പണം തീർന്നെന്നും, അതോടെ കാർ വിൽക്കേണ്ടതായി വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ മലാഡ്​ സ്വദേശിയായ ഷാനവാസ് ഏറെക്കാലമായി അവിടുത്തുകാർക്ക്​ ഓക്​സിജൻ വിതരണം ചെയ്യാനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്​. ആവശ്യക്കാർ അദ്ദേഹത്തിന്​ ഒരു ഫോൺ കോൾ ചെയ്​താൽ മാത്രം മതിയാകും. അദ്ദേഹത്തിന്‍റെ ടീം മേഖലയിൽ ഒരു കൺട്രോൾ റൂം വരെ സ്ഥാപിച്ചിട്ടുണ്ട്​. ആരും ഓക്​സിജൻ കിട്ടാതെ ബുദ്ധിമുട്ടരുത്​ എന്ന കാരണത്താലാണത്​.

ഓക്സിജൻ ലഭിക്കാത്തത്​ മൂലം തന്‍റെ സുഹൃത്തിന്‍റെ ഭാര്യ ഓട്ടോറിക്ഷയിൽ കിടന്ന്​ മരിച്ചുവെന്നും അതിനുശേഷമാണ്​ മുംബൈയിലെ രോഗികൾക്കായി ഓക്സിജൻ വിതരണ ഏജന്‍റായി ജോലി ചെയ്യാൻ തീരുമാനിച്ചതെന്നും ഷാനവാസ് പറയുന്നു. ആളുകൾക്ക്​ സഹായമഭ്യർഥിച്ച്​​ വിളിക്കാനായി ​ഒരു ഹെൽപ്​-​ൈലൻ നമ്പറും ഒരു കൺട്രോൾ റൂമും വരെ സ്ഥാപിക്കുന്നതിലേക്ക്​ അത്​ നയിക്കുകയും ചെയ്​തു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ അവസ്ഥ ഏറെ വ്യത്യസ്​തമാണെന്നും ഈ ജനുവരിയിൽ ഓക്സിജനുവേണ്ടി 50 കോളുകൾ ലഭിച്ച സ്ഥാനത്ത്​ നിലവിൽ ദിവസവും 500 മുതൽ 600 വരെ ഫോൺ കോളുകൾ വരുന്നുണ്ടെന്നും ഷാനവാസ് പറഞ്ഞു.

ഷാനവാസിന്‍റെ ടീമംഗങ്ങൾ സിലിണ്ടറുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് രോഗികൾക്ക് വിശദീകരിച്ച്​ നൽകും. ഉപയോഗത്തിനുശേഷം, മിക്ക രോഗികളും ശൂന്യമായ സിലിണ്ടറുകളാണ്​ അവരുടെ കൺട്രോൾ റൂമുകളിൽ എത്തിക്കുന്നത്​. കഴിഞ്ഞ വർഷം മുതൽ 4000 ത്തിലധികം ആളുകളിലേക്ക് തങ്ങൾ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsOxygenOxygen CylinderCOVID PatientsOxygen Man
News Summary - Oxygen Man of Mumbai Sold His Rs 22 Lakh SUV to Help COVID Patients With Oxygen Cylinders
Next Story