ചെന്നൈ: ഒാക്സിജൻ സിലിണ്ടറില്ലാത്തതിനാൽ വെല്ലൂർ അടുക്കംപാറ ഗവ. ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴ് രോഗികൾ മരിച്ചതായി ആരോപണം. സംഭവം ഒച്ചപ്പാടായതോടെ ഒാക്സിജൻ ആവശ്യമുള്ള അത്യാസന്ന നിലയിലുള്ള രോഗികളെ തൊട്ടടുത്ത വാലാജ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ മരിച്ച കോവിഡ് രോഗികളുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഒാക്സിജൻ കിട്ടാതെയാണ് രോഗികൾ മരിച്ചതെന്ന ആരോപണം വെല്ലൂർ ജില്ല കലക്ടർ ഷൺമുഖ സുന്ദരം നിഷേധിച്ചിട്ടുണ്ട്.