ഓക്സിജന്‍ സിലിണ്ടർ പൂഴ്ത്തിവെച്ച് വില്പന; രണ്ടുപേര്‍ പിടിയില്‍
text_fieldsബംഗളൂരു: ഓക്സിജന്‍ സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് വില്പന നടത്തിവന്ന രണ്ടുപേരെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ്ചെയ്തു. ശേഷാദ്രിപുരം സ്വദേശി ശിവ ഗണേശ് (39), ബൈട്രായനപുര സ്വദേശി ഭരത് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളില്‍നിന്ന് നാല് ഓക്സിജന്‍ സിലിണ്ടറുകളും പിടിച്ചെടുത്തു. ഓക്സിജന്‍ ഉല്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ് ഇരുവരും. കമ്പനികളില്‍നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ സിലിണ്ടറുകൾ മോഷ്ടിച്ച് വീട്ടില്‍ സൂക്ഷിച്ചായിരുന്നു വില്പന.
പരമാവധി വില്പന വിലയുടെ അഞ്ചും ആറും ഇരട്ടി ഈടാക്കിയാണ് ആവശ്യക്കാര്‍ക്ക് സിലിണ്ടറുകൾ നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജൻറുമാരുടെ സഹായത്തോടെയാണ് ഇരുവരും ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.

