Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മരണം

text_fields
bookmark_border
Oxygen Cylinder Explodes
cancel

ചന്ദൗലി: ഉത്തർ പ്രദേശിലെ ചന്ദൗലി ജില്ലയിൽ സ്വകാര്യ ആശുപത്രിക്ക് സമീപം ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മരണം. മുഗൽസരായിയിലെ രവിനഗർ മേഖലയിലുള്ള ദയാൽ ആശുപത്രിക്ക് പുറത്താണ് സ്ഫോടനമുണ്ടായത്. രാവിലെ ഒമ്പതിനും 9.30നും ഇടയിലായിരുന്നു സംഭവം. ആശുപത്രിക്ക് സമീപം നിർത്തിയിട്ട ട്രക്കിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകൾ ഇറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

ശക്തമായ സ്ഫോടനം സമീപത്തെ വീടുകളെയും കുലുക്കി. ആശുപത്രിയുടെയും സമീപത്തെ വീടുകളുടെയും ജനൽ ചില്ലുകൾ പൊട്ടി. സ്ഫോടനത്തിൽ മരിച്ച രണ്ടുപേരുടയും ശരീരം ചിന്നിത്തെറിച്ചു. അഗ്നി രക്ഷാ സേന ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങി.

പ്രദേശിക പൊലീസും മുഗൽസരായി എം.എൽ.എയും ഉടൻ സംഭവസ്ഥലത്തെത്തി. മരിച്ചവരുടെ ശരീരഭാഗങ്ങൾ പൊലീസ് പോസ്റ്റ് മോർട്ടത്തിനയച്ചു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തുള്ള സുരക്ഷാ ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന കമ്പനിയുടെ ജോലിക്കാരാണ് മരിച്ചത്. സിലിണ്ടറിൽ ഓക്സിജൻ നിറച്ചത്‍ ശരിയായ വിധത്തിലാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oxygen Cylinder Explodes Outside Hospital In UP, 2 Killed
Next Story