ഇന്ത്യയിൽ കോവിഡ് ഓക്സ്ഫെഡ് വാക്സിന് ഉടൻ അനുമതി ലഭിച്ചേക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിന് ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് സൂചന. ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയും മരുന്ന് നിർമാതാക്കളായ ആസ്ട്ര സെനിക്കയും ചേർന്ന് നിർമിക്കുന്ന കോവിഷീൽഡ് വാക്സിനാണ് അനുമതി നൽകുക. അടുത്തായാഴ്ചയോടെ വാക്സിനുള്ള അനുമതി ലഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പൂണെയിൽ നിന്നുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ നിർമിക്കുന്നത്.യു.കെയിലെ വിദ്ധസമിതി ഓക്സ്ഫെഡ് യുനിവേഴ്സിറ്റിയുടെ വാക്സിന് അംഗീകാരം നൽകിയാൽ ഉടൻ തന്നെ ഇന്ത്യയിലും ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഭാരത് ബയോടെകിന്റെ കോവാക്സിന് ഉടൻ അനുമതി ലഭിച്ചേക്കില്ല. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാക്കിയതിന് ശേഷമാവും വാക്സിന് അന്തിമ അംഗീകാരം ലഭിക്കുക.
ഫൈസറും ഇന്ത്യയിൽ വാക്സിനുള്ള അംഗീകാരത്തിനായി അധികൃതരെ സമീപിച്ചിട്ടുണ്ട്. യു.എസിലും യു.കെയിലും ഫൈസർ വാക്സിന് അംഗീകാരം ലഭിച്ചിരുന്നു. പക്ഷേ ഫൈസർ വാക്സിൻ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം രാജ്യത്തില്ലാത്തത് തിരിച്ചടിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

