ബിഹാർ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കാൻ ഉവൈസിയുടെ പുതിയ തന്ത്രം
text_fieldsഅസദുദ്ദീൻ ഉവൈസി
പട്ന: തേജ് പ്രതാപ് യാദവിന്റെ പാർട്ടിയായ ജനശക്തി ജനതാദൾ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐഴഎമ്മുമായി സഖ്യമുണ്ടാക്കിയേക്കും,ഉവൈസി ഇതിന് പൂർണ സജ്ജമാണ്.ബിഹാർ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള ആവേശം വർധിച്ചുവരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ തന്നെ മഹാസഖ്യവും എൻ.ഡി.എയും സീറ്റ് വിഭജനത്തെക്കുറിച്ചും സ്ഥാനാർഥി പ്രഖ്യാപനങ്ങളെക്കുറിച്ചും ആലോചനകൾ ആരംഭിച്ചു. അ
തേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ച പാർട്ടിയായ എ.ഐ.എം.ഐ.എം ഇത്തവണ പുതിയൊരു രാഷ്ട്രീയ തന്ത്രം മെനയുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും മുൻ ബിഹാർ സർക്കാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവുമായി എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി പുതിയ പാർട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് ബന്ധപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
2020 ലെ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടി വലിയ കോളിളക്കം സൃഷ്ടിച്ച ഉവൈസി ഇത്തവണ പുതിയ സഖ്യം ഉണ്ടാക്കാൻ ഒരുങ്ങുകയാണ്. റിപ്പോർട്ട് പ്രകാരം, തേജ് പ്രതാപ് യാദവിന്റെ പാർട്ടിയായ ജനശക്തി ജനതാദളുമായി ഉവൈസി സഖ്യത്തിന് ശ്രമിക്കുന്നു. തേജ് പ്രതാപ് യാദവിനൊപ്പം മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയെയും സഖ്യത്തിൽ ഉൾപ്പെടുത്തുക എന്നതാണ് ഉവൈസിയുടെ തന്ത്രം.എല്ലാവരുടെയും കണ്ണുകൾ സംസ്ഥാനത്തെ രണ്ട് പ്രധാന സഖ്യങ്ങളിലാണ്, ഉവൈസിയുടെ അവകാശവാദം മൂന്നാം മുന്നണിക്കാണെന്നത് ഏറെ ശ്രദ്ധേയമാണ്. അടുത്ത ദിവസങ്ങളിൽ ഉവൈസി നൂറ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കുറച്ചുകാലമായി, ഉവൈസി മഹാസഖ്യത്തിൽ ഇടം നേടാൻ ശ്രമിച്ചെങ്കിലും തേജസ്വി യാദവ് അദ്ദേഹത്തിന്റെ ആവശ്യം പാടെ നിരസിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടിയ ഉവൈസിയുടെ പാർട്ടി ഈ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ വേണമെന്ന് മഹാസഖ്യത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൊണ്ടുതന്നെ തേജസ്വി യാദവ് ഉവൈസിയുടെ ആവശ്യം നിരസിക്കുകയായിരുന്നു.
2020 ലെ തെരഞ്ഞെടുപ്പിൽ സീമാഞ്ചലിൽ AIMIM അഞ്ച് സീറ്റുകൾ നേടി. ജോക്കിഹാട്ടിൽ നിന്നുള്ള ഷാനവാസ്, ബഹദൂർഗഞ്ചിൽ നിന്നുള്ള മുഹമ്മദ് അൻസാർ നഈമി, കിഷൻഗഞ്ചിൽ നിന്നുള്ള ഇസ്ഹാറുൽ ഹുസൈൻ, കൊച്ചധാമനിൽ നിന്നുള്ള മുഹമ്മദ് ആസഫി, ബൈസിയിൽ നിന്നുള്ള സയ്യിദ് റുകുദ്ദീൻ അഹമ്മദ് എന്നിവർ പാർട്ടി ടിക്കറ്റിൽ വിജയിച്ചു. എന്നിരുന്നാലും, അഞ്ച് എം.എൽ.എമാരിൽ നാല് പേർ പിന്നീട് ഉവൈസിയെ വിട്ട് തേജസ്വി യാദവിനൊപ്പം ചേരുകയായിരുന്നു.
ആർ.ജെ.ഡിയിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം തേജ് പ്രതാപ് യാദവ് ജനശക്തി ജനതാദൾ രൂപവത്കരിച്ചു. പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നിരവധി പാർട്ടികളുമായി ചേർന്ന് മൂന്നാം മുന്നണി രൂപവത്കരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ അദ്ദേഹം ഹസൻപുരിനെ പ്രതിനിധീകരിക്കുന്നു, എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മഹുവ നിയമസഭ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

