ബി.എസ്.പി-ആർ.എൽ.എസ്.പി-എ.ഐ.എം.ഐ.എം; ബിഹാറിൽ മൂന്നാം സഖ്യം
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ബി.എസ്.പി, രാഷ്ട്രീയ ലോക സമത പാർട്ടി, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം എന്നിവർ സഖ്യമായി മത്സരിക്കും.രാഷ്ട്രീയ ലോക സമത പാർട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹയാണ് എ.ഐ.എം.ഐ.എം സഖ്യത്തിെൻറ ഭാഗമാകുന്നതായി അറിയിച്ചത്.
ബിഹാറിലെ ജനങ്ങൾ പ്രമുഖ മുന്നണികളിൽ നിന്നുംമാറി പുതിയൊരു സഖ്യത്തിന് ഉറ്റുനോക്കുകയാണെന്ന് ഉവൈസി പ്രതികരിച്ചിരുന്നു.ന്യൂനപക്ഷ-പിന്നാക്ക വിഭാഗവോട്ടുകൾ കേന്ദ്രീകരിച്ചാകും മുന്നണിയുടെ പ്രവർത്തനം.
ബി.ജെ.പി-ജെ.ഡി.യു സഖ്യവും ആർ.ജെ.ഡി-കോൺഗ്രസ്-ഇടതു സഖ്യവുമാണ് ബിഹാറിൽ പ്രധാനമായും മത്സരം.
ആകെയുള്ള 243 സീറ്റുകളിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യു 122 സീറ്റിലും ബി.ജെ.പി 121 സീറ്റിലും ജനവിധി തേടും. ജെ.ഡി.യുവിന് ലഭിച്ച സീറ്റുകളിൽ ഏഴെണ്ണം ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്ക് നൽകും. ഘടകകക്ഷിയായ വികാസ് ഷീൽ ഇൻസാൻ പാർട്ടിക്ക് ബി.ജെ.പിക്ക് ലഭിച്ചതിൽ നിന്ന് ഏതാനും സീറ്റുകൾ നൽകുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർഥി.
മുഖ്യ പ്രതിപക്ഷമായ മഹാസഖ്യം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആര്.ജെ.ഡി 144 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സി.പി.ഐ-എം.എല്‍ 19, സി.പി.ഐ-ആറ്, സി.പി.എം-നാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിലെ മറ്റ് പാർട്ടികൾക്ക് ലഭിച്ച സീറ്റ്.
അതേസമയം ജെ.ഡി.യുമായി തെറ്റിപ്പിരിഞ്ഞ രാംവിലാസ് പാസ്വാെൻറ എൽ.ജെ.പി ഒറ്റക്കുമത്സരിക്കാനാണ് സാധ്യത.
ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മുന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

