Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗികാരോപണം:...

ലൈംഗികാരോപണം: പ്രൊഫസറെ തിരിച്ചെടുത്തു; ബനാറസ്​ യൂനിവേഴ്​സിറ്റിയിൽ പ്രതിഷേധം

text_fields
bookmark_border
banaras-hindu-university
cancel

വാരണസി: ലൈംഗികാരോപണം നേരിട്ട്​ സസ്​പെൻഷനിലായിരുന്ന അധ്യാപകൻ തിരിച്ചെത്തിയതിനെ തുടർന്ന്​ ബനാറസ്​ ഹിന്ദു യ ൂനിവേഴ്​സിറ്റിയിൽ വിദ്യാർഥികളുടെ പ്ര​തിഷേധം. കഴിഞ്ഞ വർഷമാണ്​ ലൈംഗികാരോപണത്തെ തുടർന്ന്​ പ്രൊഫസറെ യൂനിവേഴ് ​സിറ്റിയിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തത്​.

ശനിയാഴ്​ച രാത്രിയാണ്​ വിദ്യാർഥികൾ പ്രക്ഷോഭം തുടങ്ങിയത്​. സമരത്തിൻെറ ദൃശ്യങ്ങൾ ഇവർ ഫേസ്​ബുക്ക്​ പേജിലൂടെ പങ്കുവെക്കുന്നുണ്ട്​. യൂനിവേഴ്​സിറ്റിയിലെ ജന്തുശാസ്​ത്ര വിഭാഗം പ്രൊഫസർ എസ്​.കെ ചൗബേക്കെതിരെയാണ്​ ആരോപണമുയർന്നത്​. കോളജിൽ നിന്നുള്ള വിനോദ യാത്രക്കിടെ പെൺകുട്ടികൾക്കെതിരെ മോശം കമൻറ്​ പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്​തുവെന്നാണ്​ പ്രൊഫസർക്കെതിരായ ആരോപണം.

എന്നാൽ, യൂനിവേഴ്​സിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ്​ പ്രൊഫസറെ തിരിച്ചെടുത്തതെന്ന്​ അധികൃതർ അറിയിച്ചു. പ്രക്ഷോഭം നടത്തുന്നതിന്​ പകരം വിദ്യാർഥികൾ അവരുടെ പ്രശ്​നങ്ങൾ യൂനിവേഴ്​സിറ്റി മുമ്പാകെ അറിയിക്കുകയാണ്​ വേണ്ടതെന്നും അവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultmalayalam newsindia newsBHU
News Summary - Overnight Protest At BHU After Sex Accused Professor Returns To Class-India news
Next Story