Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Suvendu Adhikari
cancel
Homechevron_rightNewschevron_rightIndiachevron_rightനേതാക്കളുടെ അമിത...

നേതാക്കളുടെ അമിത ആത്മവിശ്വാസമാണ്​ ബംഗാളിൽ ബി.ജെ.പിയുടെ പരാജയ കാരണം -സുവേന്ദു അധികാരി

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷം ആദ്യമായി പരാജയകാരണം വെളിപ്പെടുത്തി ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. തെരഞ്ഞെടുപ്പിൽ 170 സീറ്റുകളിൽ വരെ അനായേസേന ജയിക്കുമെന്ന ​ചില നേതാക്കളുടെ ആത്മവിശ്വാസമാണ്​ പരാജയത്തിന്​ കാരണമെന്ന്​ അദ്ദേഹം പറഞ്ഞു. ചന്ദിപുരിൽ നടന്ന പാർട്ടി യോഗത്തിനിടെയായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ടു ഘട്ടം കഴിഞ്ഞതോടെ പല നേതാക്കളിലും ആത്മവിശ്വാസം വർധിച്ചു. ബി.​െജ.പി 170 മുതൽ 180 സീറ്റുകൾ വരെ തെരഞ്ഞെടുപ്പിൽ നേടുമെന്ന്​ അവർ വിശ്വസിച്ചു. അതിനാൽ അവർ താഴേതട്ടിൽ പ്രവർത്തിച്ചിച്ചില്ല. അതിന്​ വലിയ വി​ല കൊട​ുക്കേണ്ടിവന്നു' -സുവേന്ദു പറഞ്ഞു.

ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ്​ താഴേതട്ടിലുള്ള പ്രവർത്തനങ്ങളും. അതിന്​ കഠിനാധ്വാനം ആവശ്യമായി വരും -സുവേന്ദു കൂട്ടിച്ചേർത്തു.

അതേസമയം സുവേന്ദുവിന്‍റെ പ്രസ്​താവനക്ക്​ പ്രതികരണമായി തൃണമൂൽ കോൺഗ്രസ്​ വക്താണ്​ കുനാൽ ഘോഷ്​ രംഗത്തെത്തി. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും മറന്നതിനാലാണ്​ സുവേന്ദു ഇത്തരം പ്രസ്​താവനകൾ നടത്തുന്നതെന്നായിരുന്നു കുനാലിന്‍റെ പ്രതികരണം.

ബി.ജെ.പിയുടെ ദേശീയ നേതാക്കളടക്കം ​ബംഗാൾ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയിട്ടും തൃണമൂലിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നാംതവണയും മമത ബാനർജി മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്​തിരുന്നു. ബി.ജെ.പിയിലെത്തിയ നിരവധി തൃണമൂൽ നേതാക്കൾ തെരഞ്ഞെടുപ്പിന്​ ശേഷം പാർട്ടിയിൽ തിരിച്ചെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressBJPbengal election 2021Suvendu Adhikari
News Summary - Overconfidence of many party leaders led to BJPs rout in WB assembly polls Suvendu Adhikari
Next Story