സ്ത്രീധനം നൽകാത്തതിന് 24കാരിയെ ഭർതൃവീട്ടുകാർ നഗ്നയാക്കി മർദിച്ചു
text_fieldsഭുവനേശ്വർ: ഒഡീഷയിൽ സ്ത്രീധനം നൽകാൻ വിസമ്മതിച്ച 24കാരിയെ ഭർതൃവീട്ടുകാർ നഗ്നയാക്കി മർദിച്ചു. കേന്ദ്രപാറ ജില്ലയിലാണ് സംഭവം.
യുവതിയെ ക്രൂരമായി മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
നിരവധി പുരുഷൻമാർ വടി ഉപയോഗിച്ച് യുവതിയെ മർദിക്കുന്നത് വിഡിയോയിൽ കാണാം. വീണുകിടക്കുന്ന യുവതിയെ വീണ്ടും അടിക്കുകയും നഗ്നയാക്കിയശേഷം മർദനം തുടരുകയുമായിരുന്നു. ഒരു സ്ത്രീ യുവതിയുടെ ദേഹത്ത് വസ്ത്രം വലിച്ചിടുന്നതും പുരുഷൻമാരെ തള്ളിനീക്കുന്നതും വിഡിയോയിലുണ്ട്.
മർദനത്തിനെതിരെ യുവതിയുെട അമ്മാവൻ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചായും പൊലീസ് പറഞ്ഞു.
ഗ്രാമത്തിലെ ചിലർ യുവതിയെ അക്രമത്തിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദനമെന്നും പൊലീസ് പറഞ്ഞു.

