രാജ്യത്ത് കഴിഞ്ഞ വർഷം മാത്രം 95,000 ഡിജിറ്റൽ പേയ്മന്റ് തട്ടിപ്പുകേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: യു.പി.ഐ പേയ്മന്റ് തട്ടിപ്പുകൾ വ്യാപകമാണെന്നും രാജ്യത്ത് 2022-23 വർഷത്തിൽ മാത്രം ഇത്തരത്തിലുള്ള 95,000 തട്ടിപ്പുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. 2020-21 ൽ ഇത് 77,000 കേസുകളായിരുന്നു. 2021-22ൽ 84,000 ആയി ഉയർന്നു.
125 കോടി രൂപക്കുമേൽ യു.പി.ഐ ട്രാൻസാക്ഷനുകൾ കഴിഞ്ഞ വർഷം മാത്രം നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഡാറ്റ പറയുന്നു.
ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം വളരെ വലുതും ലോകസ്വീകര്യത നേടിയതുമാണെന്ന് മന്ത്രാലയം പാർലമെന്റിൽ അവകാശപ്പെട്ടു. സിംഗപൂർ, യു.എ.ഇ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ പേയ്മെന്റ് സംവിധാനം സ്വീകരിച്ചിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് തട്ടിപ്പുകൾവർധിക്കുന്നത് സംബന്ധിച്ച് രാജ്യസഭാ എം.പിയായ കർത്തികേയ ശർമ ഉന്നയിച്ച ചോദ്യത്തിനാണ് ധനമന്ത്രാലയം മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

