കൊലുസിന്‍റെ ശബ്ദം, ചിരി: പ്രേതത്തെ ഭയന്ന് മുംബൈയിൽ ഹോസ്റ്റൽ ഒഴിഞ്ഞത് 600ലധികം വിദ്യാർഥികൾ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ പ്രേതബാധയെന്ന പ്രചാരണത്തെ തുടർന്ന് 600ലധികം വിദ്യാർഥികൾ ഹോസ്റ്റലൊഴിഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിൽ നിന്നാണ് വിദ്യാർഥികൾ കൂട്ടത്തോടെ ഒഴിഞ്ഞത്.
ഹോസ്റ്റലിനുള്ളിൽ കൊലുസിന്‍റെയും,ചിരി, കരച്ചിൽ തുടങ്ങിയ അസാധാരണമായ ശബ്ദങ്ങൾ കേട്ടതായി ചില വിദ്യാർഥികൾ പരാതിപ്പെട്ടതാണ് സംഭവവികാസങ്ങളുടെ തുടക്കം. വാർത്ത പരന്നതോടെ വിദ്യാർഥികൾ ഭയപ്പെട്ടു. 263 ആൺകുട്ടികളും 345 പെൺകുട്ടികളും ഉൾപ്പെടെ ഏകദേശം 608 വിദ്യാർഥിളാണ് ഇതിനകം വീടുകളിലേക്ക് മടങ്ങിയത്.
വിദ്യാർഥികൾക്ക് ഹിസ്റ്റീരിയ എന്ന മാനസികാവസ്ഥയാണോ എന്ന് സംശയമുയരുന്നുണ്ട്. ഭയം അകറ്റുന്നതിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും കുട്ടികൾക്ക് കൗൺസിലിങ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഈ സംഭവത്തെ പ്രേതബാധ പോലുള്ള അന്ധ വിശ്വാസവുമായി ബന്ധപ്പെടുത്തരുതെന്ന് പ്രദേശത്തെ ആരോഗ്യ പ്രവർത്തകൻ വിദ്യാർഥികളോടും മാതാപിതാക്കളോടും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

