Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Girl with mask
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡി​െൻറ...

കോവിഡി​െൻറ മൂന്നാംതരംഗം ലക്ഷ്യംവെക്കുന്നത്​ കുട്ടികളെയോ? രാജസ്​ഥാനിൽനിന്ന്​ പുറത്തുവരുന്നത്​ ​െഞട്ടിപ്പിക്കുന്ന കണക്കുകൾ

text_fields
bookmark_border

ജയ്​പൂർ: കോവിഡി​െൻറ മൂന്നാംതരംഗം കൂടുതലും ബാധിക്കുക കുട്ടികളെയെന്ന റിപ്പോർട്ടുകൾക്ക്​ പിന്നാലെ രാജസ്​ഥാനിൽനിന്ന്​ പുറത്തുവരുന്ന​ത്​ ഞെട്ടിപ്പിക്കുന്ന കണക്കുകൾ. രാജസ്​ഥാൻ ജില്ലയായ ദുൻഗർപുരിൽ കുറച്ചു ദിവസത്തിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 325 കുട്ടികൾക്ക്​. ദൗസ ജില്ലയിലും സ്​ഥിതി സമാനമാണെന്നാണ്​ വിവരം.

19 വയസിൽ താഴെയുള്ളവർക്കാണ്​ രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. രാജസ്​ഥാനിലെ രണ്ടു ജില്ലകളിലും കൂടി 600ലധികം കുട്ടികൾക്കാണ്​ നിലവിൽ രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. കുട്ടികൾക്ക്​ വാക്​സിൻ വിതരണം ആരംഭിക്കാത്തത്​ പ്രത​ിരോധ പ്രവർത്തനങ്ങൾക്ക്​ തിരിച്ചടിയാകുമെന്നാണ്​ വിലയിരുത്തൽ.

കോവിഡി​െൻറ മൂന്നാംതരംഗം കുട്ടികളെയായിരിക്കും ലക്ഷ്യം വെക്കുകയെന്നും അതിനാൽ തന്നെ ആഘാതത്തിൽനിന്ന്​ രക്ഷപ്പെടുന്നതിന്​ മൂക്കിൽ ഇറ്റിക്കുന്ന വാക്​സിൻ ഉടൻ വികസിപ്പിക്കണമെന്നും ദേശീയ ശിശു സംരക്ഷണ കമീഷൻ വ്യാഴാഴ്​ച അറിയിച്ചിരുന്നു. രണ്ടാംതരംഗം യുവജനങ്ങളിലാണ്​ ആഘാതം സൃഷ്​ടിച്ചതെങ്കിൽ മൂന്നാം തരംഗം കുട്ടികളിലാകും പിടിമുറുക്കുകയെന്ന്​ എൻ.സി.പി.സി.ആർ ചെയർപേഴ്​സൺ പ്രിയാങ്ക്​ കാനൂഗോ ​ദേശീയ ആരോഗ്യ സെക്രട്ടറിക്ക്​ അയച്ച കത്തിൽ പറയുന്നു.

രാജസ്​ഥാനിൽ കോവിഡിന്​ ശമനമാകാത്തതോടെ ​ലോക്​ഡൗൺ ജൂൺ എട്ടുവരെ നീട്ടിയിരുന്നു. അതേസമയം ജൂൺ ഒന്നുമുതൽ ചില ഇളവുകൾ അനുവദിക്കുകയും ചെയ്യും.

ഈ വർഷം ലഭ്യമാകില്ലെങ്കിലും കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ഇന്ത്യൻ നിർമിത 'നേസൽ കോവിഡ്​ വാക്​സിൻ' കുട്ടികളിലെ കോവിഡ്​ബാധയെ ചെറുത്ത്​ തോൽപിക്കുന്നതിന്​ ഏറെ സഹായകമാകുമെന്ന്​ ​ ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്​ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ അറിയിച്ചിരുന്നു​.

ഉപയോഗിക്കാൻ എളുപ്പമെന്ന നിലയിൽ ജനപ്രിയമാണ്​ മൂക്കിലൂടെ നൽകുന്ന വാക്​സിനുകൾ. ഒരു നാസൽ വാക്സിൻ (ഓരോ മൂക്കിലും ഒരു തുള്ളി ആവശ്യമാണ്) സിറിഞ്ചുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ലാഭിക്കാനും ഓരോ വാക്സിനേഷനും എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും. സിംഗിൾ-ഡോസ് മരുന്നാണെന്നതും പുതിയ വേരിയൻറിന്​ അനുകൂല ഘടകമാണ്​. മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ്​ വാക്​സിന്‍റെ പരീക്ഷണങ്ങൾക്ക്​ അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്​ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ്​ (ഡിസിജിഐ) അപേക്ഷ നൽകിയിരുന്നു.​

ഭാരത് ബയോടെകി​െൻറ​ കോവാക്​സിൻ, ആസ്ട്രസെനിക്കയുടെ കോവിഷീൽഡ് എന്നിവയ്ക്ക് മസിലുകളിൽ രണ്ട്​ കുത്തിവയ്​പ്പുകൾ ആവശ്യമാണെന്നതും മൂക്കിലൂടെ ഒഴിക്കുന്ന മരുന്നിന്ന്​ ആവശ്യക്കാർ വർധിക്കാൻ ഇടയാക്കും. സാധാരണ വാക്​സിൻ വിതരണത്തിൽ നിന്ന് വ്യത്യസ്തമായി മൂക്കിലൂടെയാണ് നേസൽ വാക്​സിൻ നൽകുക. അതിനാൽ ശരീരത്തിൽ അതിവേഗം പ്രവർത്തിച്ചു തുടങ്ങുന്ന സേൽ വാക്​സിൻ സാധാരണ വാക്സിനെക്കാൾ ഫലപ്രദമാണെന്നാണ്​ വിദഗ്​ധ അഭിപ്രായം. ശരീരത്തിലെത്തി വളരെ വേഗത്തിൽ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ നേസൽ വാക്​സിൻ സഹായിക്കുന്നു. കോറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് ശ്വസന വ്യവസ്ഥയെ ബാധിന്ന അതേ രീതിയിലൂടെയാണ് നേസൽ വാക്​സിൻ പ്രവർത്തിക്കുക. ഓരോ നാസാദ്വാരത്തിലും 0.1 മില്ലി.ലി വാക്സിനാണ് നൽകേണ്ടത്. അതിനാൽ തന്നെ കുട്ടികൾക്ക്​ മറ്റു വാക്​സിനുകൾ നൽകുന്നതുപോലെ ഇവയും നൽകാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthan​Covid 19Children Covid
News Summary - Over 600 children test Covid-19 positive in two Rajasthan districts
Next Story