രാജ്യത്ത് 24 മണിക്കൂറിനിടെ 57000ൽപരം കോവിഡ് ബാധിതർ; രോഗമുക്തി 11 ലക്ഷത്തിലേക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,95,988 ആയി ഉയർന്നു. 10.94 ലക്ഷം ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 64.52 ശതമാനമാണ് രോഗമുക്തി നിരക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണിക്കാര്യം.
764പേരാണ് ഒരു ദിവസം കൊണ്ട് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 36,511ആയി. കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിൽ നിന്ന് 16 ലക്ഷത്തിലേക്ക് ഉയർന്നത് മുന്ന് ദിവസം കൊണ്ടാണ്. രാജ്യത്ത് 183 ദിവസത്തിനുള്ളിലാണ് 16 ലക്ഷം കോവിഡ് ബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 110 ദിവസംകൊണ്ടാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നത്.
ജനുവരി 30ന് കേരളത്തിലായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സർക്കാർ ലോക്ഡൗൺ ഇളവ് അനുവദിച്ചതിനു ശേഷം വലിയ തോതിൽ രോഗം വ്യാപിക്കുകയായിരുന്നു. ഇതുവരെ രാജ്യത്ത് 1,93,58,659 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

