വ്യാജമദ്യദുരന്തം; യു.പിയിൽ 500 പൊലീസുകാരെ സ്ഥലം മാറ്റി
text_fieldsഅലിഗർ: തുടർച്ചയായുണ്ടായ വ്യാജമദ്യദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് പൊലീസ് സേനയിൽ കൂട്ട സ്ഥലമാറ്റം. 500 ഓളം പേരെയാണ് വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്.
കഴിഞ്ഞ രണ്ടുവർഷമായി ഒരേ പൊലീസ് സ്റ്റേഷനിൽ ജോലിയിൽ തുടരുന്ന 540 പേരെയാണ് സ്ഥലം മാറ്റിയത്. ഇവരിൽ 148 പേരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
അതെ സമയം മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും ഒരു സർക്കിൾ ഇൻസ്പെക്ടറെയും സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ വ്യാജമദ്യം വിതരണം ചെയ്ത സംഭവത്തിൽ പ്രധാനപ്രതിയായ മദ്യമാഫിയ നേതാവ് റിഷി ശർമയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.
ജൂൺ രണ്ടിന് നടന്ന റോഹര ഗ്രാമത്തിലുണ്ടായ മദ്യദുരന്തത്തിൽ 52 പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. അതിൽ 35 പേരുടെ മരണം വ്യാജമദ്യം കഴിച്ചത് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കനാലിൽ നിന്ന് മൂന്ന് പേരെയും കൊഡിയഗുഞ്ച് ഗ്രാമത്തിൽ നിന്ന് മറ്റൊരാളെയും വ്യാജമദ്യം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിച്ചവരിൽ ഭൂരിപക്ഷവും ബീഹാറിൽ നിന്ന് കുടിയേറിയ ഇഷ്ടിക ചൂള തൊഴിലാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

