Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊല്‍ക്കത്തയില്‍...

കൊല്‍ക്കത്തയില്‍ ബി.ജെ.പി ഓഫീസിനു സമീപം 50ലേറെ ബോംബുകള്‍; അന്വേഷണം

text_fields
bookmark_border
കൊല്‍ക്കത്തയില്‍ ബി.ജെ.പി ഓഫീസിനു സമീപം 50ലേറെ ബോംബുകള്‍; അന്വേഷണം
cancel

കൊല്‍ക്കത്ത: ബി.ജെ.പി ഓഫീസിന്റെ സമീപത്തുനിന്നും 50 ലേറെ ബോംബുകള്‍ കണ്ടെത്തി. പഴങ്ങള്‍ സൂക്ഷിക്കുന്ന ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ശനിയാഴ്ച രാത്രിയാണ് ബോംബുകള്‍ കണ്ടെത്തിയത്.

തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്ന ഖിദ്ദര്‍പൊരയിലെ ബി.ജെ.പി ഓഫീസിന് 20 മീറ്റര്‍ മാത്രം അകലെയായിരുന്നു ബോംബുകള്‍. സൈനിക ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം, ബിര്‍ഭും ജില്ലയിലെ ഖാതിപുര്‍ ഗ്രാമത്തില്‍ ബോംബ് സ്ഥാപിച്ച പെട്ടി അബദ്ധത്തില്‍ എടുത്ത 11കാരന്‍ സ്‌ഫോടനത്തില്‍ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombKolkataBJP
News Summary - Over 50 crude bombs recovered near BJP office in Kolkata
Next Story