ഗുജറാത്തിൽ ആദ്യഘട്ടത്തിൽ 68 ശതമാനം പോളിങ്
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിൽ പോളിങ് 68 ശതമാനം. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവയടങ്ങുന്ന 19 ജില്ലകളിലെ 89 നിയമസഭ മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോെട്ടടുപ്പ് നടന്നത്. മുഖ്യമന്ത്രി വിജയ് രൂപാനി (രാജ്കോട്ട് വെസ്റ്റ്), കോൺഗ്രസിെൻറ ശക്തി സിങ് ഗോഹിൽ (മാണ്ഡ്വി), പരേഷ് ധനാനി (അംറേലി) എന്നീ പ്രധാനികളും ശനിയാഴ്ച ജനവിധി തേടിയ 977 സ്ഥാനാർഥികളിൽ പെടും.
നവ്സാരി ജില്ലയിലാണ് ഒന്നാംഘട്ടത്തിലെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. വോട്ടുയന്ത്രങ്ങൾ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചുവെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം.
എന്നാൽ, വോട്ടുയന്ത്രത്തെ സംബന്ധിച്ച കോൺഗ്രസ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു. കോൺഗ്രസിെൻറ ആരോപണങ്ങൾക്ക് പിന്നാലെ തകരാറിലായ എട്ട് ബൂത്തുകളിലെ വോട്ടുയന്ത്രങ്ങൾ മാറ്റിസ്ഥാപിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ബാക്കിയുള്ള 93 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട പോളിങ് 14ന് നടക്കും. 18നാണ് വോെട്ടണ്ണൽ.
