Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചുഴലിക്കാറ്റ്​ ഭീതി നിറഞ്ഞുനിന്ന ദിവസം നടന്നത്​ 300ലേറെ പ്രസവങ്ങൾ; മിക്കവരും കുട്ടികൾക്ക്​ ഇട്ട പേര്​ യാസ്​
cancel
Homechevron_rightNewschevron_rightIndiachevron_rightചുഴലിക്കാറ്റ്​ ഭീതി...

ചുഴലിക്കാറ്റ്​ ഭീതി നിറഞ്ഞുനിന്ന ദിവസം നടന്നത്​ 300ലേറെ പ്രസവങ്ങൾ; മിക്കവരും കുട്ടികൾക്ക്​ ഇട്ട പേര്​ 'യാസ്​'

text_fields
bookmark_border

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിന്‍റെ ഭീകരത സൃഷ്​ടിച്ച വാർത്തകൾക്കിടയിൽ ഒരു കൗതുക വാർത്തയും പുറത്തുവന്നിരിക്കുകയാണ്​ ഒഡിഷയിൽ നിന്ന്​. ചുഴലിക്കാറ്റ് ഭീതി നിറഞ്ഞുനിന്ന ചൊവ്വാഴ്ച 300ലേറെ പ്രസവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ചുഴലിക്കാറ്റ് താണ്ഡവമാടിയ ചൊവ്വാഴ്ച രാത്രിയിലായിരുന്നു കൂടുതൽ പ്രസവവും. കൗതുകം ഇതിലല്ല; ചുഴലിക്കാറ്റിന്‍റെ അകമ്പടിയോടെ ഭൂമിയിലേക്കു പിറന്നുവീണ തങ്ങളുടെ പൊന്നുമക്കൾക്ക്​ മാതാപിതാക്കളിൽ പലരും നൽകിയ പേരിലാണ്-'യാസ്' എന്നാണ്​ അവർ മക്കളെ വിളിച്ചത്​.

കുഞ്ഞിന്​ എന്ത്​ പേരിടുമെന്ന്​ ആലോചിച്ചപ്പോൾ ​തന്നെ മനസ്സിൽ വന്നത്​ ചുഴലിക്കാറ്റിന്‍റെ പേരാായിരുന്നെന്ന്​ ബാലസൂറിലെ പരാഖി മേഖലയിൽ നിന്നുള്ള സോണാലി മൈതി പറയുന്നു. ചുഴലിക്കാറ്റും കുഞ്ഞിന്‍റെ ജനനവും നടന്നത് ഒരേസമയമായതിനാൽ ഇതിലും നല്ല പേർ എവിടെനിന്നു ലഭിക്കാനാണെന്നും അവർ ചോദിക്കുന്നു. കെന്ദ്രാപര ജില്ലയിൽനിന്നുള്ള സരസ്വതി ബൈരാഗി പറയുന്നത് ഇങ്ങനെയൊരു പേരിട്ടതുകൊണ്ട് മകളുടെ ജന്മദിനം എല്ലാവരും ഓർത്തുവയ്ക്കുമെന്നായിരുന്നു. ഒമാനാണ് ചുഴലിക്കാറ്റിന് യാസ് എന്ന നാമകരണം നടത്തിയത്. പേർഷ്യൻ ഭാഷയിൽനിന്നാണ് ഇൗ പേരിന്‍റെ ഉത്ഭവം. മുല്ലപ്പൂ എന്നാണ് യാസ​ിന്‍റെ അർഥം.

യാസ്​ ഭീഷണിയെത്തുടർന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയവരിൽ 6,500 ഗർഭിണികളുണ്ടായിരുന്നുവെന്ന് ഒഡിഷ സർക്കാർ വൃത്തങ്ങൾ പറയുന്നു. തിയതി അടുത്തവരെയെല്ലാം 'മാ ഗൃഹ' എന്ന പേരിലുള്ള പ്രസവകേന്ദ്രങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്കും മാറ്റുകയും ചെയ്തിരുന്നു. ഇവിടെവച്ചാണ് ഭൂരിഭാഗം പേരുടെയും പ്രസവം നടന്നത്. ബംഗാളിലും ഒഡിഷയിലും വൻനാശനഷ്​ടങ്ങളാണ് യാസ്​ വിതച്ചത്. മൂന്നു ലക്ഷം വീടുകൾ ചുഴലിക്കാറ്റിൽ പൂർണമായി തകർന്നു. ഒരു കോടിയിലേറെ പേരെ ദുരന്തം നേരിട്ട് ബാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yaas cyclone
News Summary - Over 300 births recorded amid cyclone, parents rush to name newborns ‘Yaas’
Next Story