'ഹർ ഘർ തിരംഗ്'കാമ്പയിനായി മൂന്ന് കോടിയിലധികം ദേശീയ പതാകകൾ നിർമ്മിച്ച് യു.പി സർക്കാർ
text_fieldsലഖ്നോ: രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി 4.26 കോടി വീടുകളിലും 50 ലക്ഷം സർക്കാർ -സർക്കാരിതര സ്ഥാപനങ്ങളിലും ദേശീയ പതാകയുർത്താനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. 'ഹർ ഘർ തിരംഗ്'കാമ്പയിനിനായി ഇതിനകം 3.86 ദേശീയപതാകകൾ ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇ പോർട്ടൽ വഴി എം.എസ്.എം.ഇ വകുപ്പ് രണ്ട് കോടി പതാകകൾ സംഭരിച്ചതായി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 20,000 എൻ.ജി.ഒകളും സ്വകാര്യ തുന്നൽ യുണിറ്റുകളും 1.5കോടി പതാകകളുണ്ടാക്കാനായി പ്രവർത്തിക്കുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ആഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താൻ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. കൂടാതെ ആഗസ്റ്റ് രണ്ട് മുതൽ 15 വരെ ത്രിവർണ്ണം സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രമാക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. മൻ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
പുരോഗതി, സമൃദ്ധി, സുരക്ഷ, സംസ്കാരം എന്നിവയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ എല്ലാ പൗരൻമാരും ഒന്നിച്ചാണ് എന്ന സന്ദേശം 'ഹർ ഘർ തിരംഗ' കാമ്പയിൻ ലോകത്തിന് നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

