Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right24 മണിക്കൂറിനിടെ...

24 മണിക്കൂറിനിടെ 28,637 പേർക്ക്​ ​കോവിഡ്​; 551 മരണം

text_fields
bookmark_border
24 മണിക്കൂറിനിടെ 28,637 പേർക്ക്​ ​കോവിഡ്​; 551 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 28,637 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യ​ത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 8,49,553 ആയി. തുടർച്ചയായ മൂന്നാംദിവസമാണ്​ 26,000ത്തിൽ അധികം പേർക്ക്​ രോഗം സ്​ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

24 മണിക്കൂറിനിടെ 551പേരാണ്​ രാജ്യത്ത്​ മരിച്ചത്​. ഇതോടെ മരണസംഖ്യ 22,674 ആയി. 5,34,621 പേർ രോഗമുക്തി നേടി. 

മഹാരാഷ്​ട്ര, തമിഴ്​നാട്​, ഡൽഹി, കർണാടക, ആന്ധ്രപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിൽ പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തി. 

മുംബൈ, ചെന്നൈ, ഡൽഹി, ബംഗളൂരു നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നത്​ ആശങ്ക ഉയർത്തുന്നു. മുംബൈയിൽ ഇതുവരെ  91,745 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 5,244 പേർ നഗരത്തിൽ മരിച്ചു. 

മഹാരാഷ്​ട്രയിൽ ശനിയാഴ്​ച 8,139 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,46,600 ആയി. ഡൽഹിയിൽ ഇതുവരെ  1,10,921 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19Covid india
News Summary - Over 28,000 Covid Cases In India In 24 Hours -India news
Next Story