Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 22,771...

രാജ്യത്ത്​ 22,771 പേർക്ക്​ കൂടി കോവിഡ്​; മരണം 442

text_fields
bookmark_border
രാജ്യത്ത്​ 22,771 പേർക്ക്​ കൂടി കോവിഡ്​; മരണം 442
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 22,771 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 22,000 ത്തിൽ അധികം ​േപർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. ഇതോടെ 6,48,315 പേർക്ക്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചു. 

442 മരണവും പുതുതായി റിപ്പോർട്ട്​ ചെയ്​തതോടെ രാജ്യത്തെ മരണസംഖ്യ 18,655 ആയി ഉയർന്നു. 3,94,227 പേർക്ക്​ ഇതുവരെ രോഗം ഭേദമായി. രാജ്യത്തെ രോഗമുക്തി നിരക്ക്​ 60.80 ശതമാനമാണ്​. നിലവിൽ രാജ്യത്ത്​ 2,35,433 പേരാണ്​ ചികിത്സയിലുള്ളതെന്നും ആരോഗ്യ​ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. തമിഴ്​നാടും ഡൽഹിയുമാണ്​ തൊട്ടുപിന്നിൽ. മഹാരാഷ്​ട്രയിൽ 1,92,990 പേർക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചു. 8376 പേരാണ്​ ഇതുവരെ മരിച്ചത്​. വെള്ളിയാഴ്​ച 198 മരണം റിപ്പോർട്ട്​ ​െചയ്​തു.

തമിഴ്​നാട്ടിൽ വെള്ളിയാഴ്​ച മാത്രം 4329 പേർക്ക്​ പുതുതായി രോഗം ബാധിച്ചതോടെ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 64 മരണവും റിപ്പോർട്ട്​ ചെയ്​തു. ഡൽഹിയിൽ 3947 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ  രോഗബാധിതരുടെ എണ്ണം 94,000 ആയി. 

Show Full Article
TAGS:covid 19 corona virus india Covid india 
Next Story