Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അതിർത്തികൾ സ്ത്രീ പ്രതിഷേധക്കാർക്കായി ഒരുങ്ങി; സമര മുഖത്തേക്ക്​ 2000 സ്​ത്രീകളെത്തും
cancel
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തികൾ സ്ത്രീ...

അതിർത്തികൾ സ്ത്രീ പ്രതിഷേധക്കാർക്കായി ഒരുങ്ങി; സമര മുഖത്തേക്ക്​ 2000 സ്​ത്രീകളെത്തും

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങ​ൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ കുടുംബങ്ങളിൽനിന്ന്​ 2000 ത്തോളം സ്​ത്രീകൾ ഡൽഹിയിലേക്ക്​. വരും ദിവസങ്ങളിൽ ആയിരക്കണക്കിന്​ സ്​ത്രീകൾ കർഷക സമരത്തിന്​ ഐക്യദാർഡ്യം പ്രഖ്യാപിച്ച്​ സിംഘു അതിർത്തിയിലെത്തുമെന്ന്​ കർഷക സംഘടനകൾ വ്യക്തമാക്കി.

പഞ്ചാബി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ അതിർത്തി​യിലെത്തുന്ന സ്​ത്രീകൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി നേതാക്കൾ അറിയിച്ചു. പ്രത്യേക ഭക്ഷണശാലയും കൂടുതൽ ടോയ്​ലറ്റ്​ സൗകര്യവും ഒരുക്കിയിട്ടുണ്ട്​. പ്രതിഷേധത്തിൽ പ​െങ്കടുക്കാനെത്തുന്ന സ്​ത്രീകൾക്ക്​ സുരക്ഷയും പ്രതിഷേധ സ്​ഥലത്തുതന്നെ താമസിക്കാൻ സുരക്ഷിത അന്തരീക്ഷം ഒരുക്കുകയുമാണ്​ ലക്ഷ്യമെന്നും നേതാക്കൾ പ്രതികരിച്ചു.


സ്​ത്രീകൾക്ക്​ താമസിക്കുന്നതിനായി 200 ടെൻറുകൾ ഡൽഹി ആസ്​ഥാനമായി പ്രവർത്തിക്കുന്ന സംഘടന സംഭാവന നൽകി. അവർക്കായി സിംഘു, ടിക്​രി അതിർത്തികളിൽ ഇവ വിന്യസിച്ചതായി കർഷക നേതാവ്​ ഹരേന്ദിർ സിങ്​ ലാഖോവൽ പറഞ്ഞു.

പ്രതിഷേധം പഞ്ചാബിലെ കർഷകർക്ക്​ വേണ്ടി മാത്രമല്ലെന്നും ​രാജ്യമെമ്പാടു​മുള്ള കർഷകർക്ക്​ വേണ്ടിയാണെന്നും നിരാഹാര സമരം കിടക്കുന്ന 33 കർഷകരിൽ ഒരാളായ ശിവ്​കുമാർ കക്ക പറഞ്ഞു.


പ്രതിഷേധത്തിൽ പങ്കുചേരുന്നതിനായി തുടക്കം മുതൽ നിരവധി സ്​ത്രീകൾ ഡൽഹിയിൽ എത്തിയിരുന്നു. 20 ദിവസമായതോടെ കൂടുതൽ സ്​ത്രീകൾ സമരത്തിന്​ ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 സ്​ത്രീകളെ പ്രതീക്ഷിക്കുന്നു.​ നിലവിൽ നിരവധി ഭക്ഷണശാലകൾ ഇവിടെയുണ്ട്​. സ്​ത്രീകൾക്ക്​ മാത്രമായി ഒരു ഭക്ഷണശാല ആരംഭിക്കാനാണ്​ തീരുമാനം. കുടിവെള്ളത്തിനും കുളിക്കുന്നതിനുമായി പ്രത്യേക ടാങ്കുകൾ തയാറാക്കി കഴിഞ്ഞതായും രാഷ്​ട്രീയ കിസാൻ മഹാസംഘ്​ നേതാവ്​ കൂടിയായ ശിവ്​കുമാർ കക്ക വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women ProtestersFarm LawDelhi chalo march
News Summary - Over 2000 women from protesting farmers families to join in arrangements being made
Next Story