Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താൻ വെടിനിർത്തൽ...

പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്​ 2,050 തവണ; കൊല്ലപ്പെട്ടത്​ 21 സാധാരണക്കാർ

text_fields
bookmark_border
പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്​ 2,050 തവണ; കൊല്ലപ്പെട്ടത്​ 21 സാധാരണക്കാർ
cancel

ന്യൂഡൽഹി: പാകിസ്​താൻ ഒരു വർഷത്തിനിടെ 2,050 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന്​ കേന്ദ്രസർക്കാർ. പ്രകോപനമില്ലാതി രുന്നിട്ടും 2050 വെടിനിർത്തൽ കരാർ ലംഘനമാണ്​ പാക്​ സൈന്യം നടത്തിയത്​. വെടിവെപ്പിൽ 21 സാധാരണക്കാർക്ക്​ ജീവൻ നഷ്​ടമായി.

അതിര്‍ത്തിയിലെ സമാധാനം കാത്തു സൂക്ഷിക്കണമെന്ന് പല തവണ പാക് സൈന്യത്തോട് ആവശ്യപ്പെട്ടുവെന്നും ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിർത്തി കടന്നുള്ള തീവ്രവാദി നുഴഞ്ഞുകയറ്റത്തെ പാക്​ സൈന്യം പിന്തുണക്കുകയും​ ഇന്ത്യൻ പോസ്​റ്റുകൾക്കെതിരെ വെടിവെപ്പും നടത്തുകയും ചെയ്യുന്നു. 2003ലെ വെടിനിർത്തൽ ഉടമ്പടി പാലിച്ചുകൊണ്ട്​ അതിർത്തി നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയും നിലനിർത്തണം. അതിർത്തിയിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നത്​ പാക്​ സൈന്യം അവസാനിപ്പിക്കണമെന്നും വിദേശമന്ത്രാലയം ആവശ്യപ്പെട്ടു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:centreciviliansindia newsCeasefire Violationsinfiltrators
News Summary - Over 2,000 Ceasefire Violations, Stop Targeting Civilians: Centre To Pak - India news
Next Story