Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവർഷാവസാനത്തോടെ 200...

വർഷാവസാനത്തോടെ 200 കോടി ഡോസ്​ വാക്​സിൻ ലഭ്യമാവുമെന്ന്​ കേന്ദ്രസർക്കാർ

text_fields
bookmark_border
വർഷാവസാനത്തോടെ 200 കോടി ഡോസ്​ വാക്​സിൻ ലഭ്യമാവുമെന്ന്​ കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: 2021 ഡിസംബറോടെ രാജ്യത്ത്​ 200 കോടി ഡോസ്​ വാക്​സിൻ ലഭ്യമാവുമെന്ന്​ കേന്ദ്രസർക്കാർ. നീതി ആയോഗ്​ അംഗം വി.കെ പോളാണ്​ ഇക്കാര്യം അറിയിച്ചത്​. രാജ്യം കടുത്ത വാക്​സിൻ ക്ഷാമത്തിൽ വലയുന്നതിനിടെയാണ്​ ​ഇതുമായി ബന്ധപ്പെട്ട്​ കേന്ദ്രസർക്കാർ പ്രഖ്യാപനം.

അഞ്ച്​ മാസത്തിനുള്ളിൽ 200 കോടി ഡോസ്​ വാക്​സിൻ ഇന്ത്യയിൽ ലഭ്യമാകും. അടുത്ത വർഷത്തി​െൻറ ആദ്യപാദം പൂർത്തിയാകു​േമ്പാഴേക്കും 300 കോടി ഡോസ്​ വാക്​സിൻ രാജ്യത്തിന്​ ലഭിക്കുമെന്നും വി.കെ പോൾ പറഞ്ഞു. രാജ്യത്ത്​ ലഭിക്കുന്ന വാക്​സിനിൽ 75 കോടി സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന കോവിഷീൽഡായിരിക്കും. 55 കോടി കോവാക്​സിനുമായിരിക്കുമെന്നും വി.കെ പോൾ അറിയിച്ചു.

ഇതിന്​ പുറമേ ഇന്ത്യൻ ബയോളജിക്കൽ ഇ വികസിപ്പിച്ചെടുത്ത്​ സിറം ഇൻസ്​റ്റിറ്റ്യുട്ട്​ നിർമിക്കുന്ന നോവാക്​സ്​ വാക്​സി​െൻറ 30 കോടി ഡോസും സ്​പുട്​നികി​െൻറ 15.6 കോടി ഡോസും രാജ്യത്തിന്​ ലഭിക്കും. സിഡുസ്​ കാഡിലയുടെ അഞ്ച്​ കോടി, ജെനോവയുടെ ആറ്​ കോടി ഡോസ്​ വാക്​സിനുകളും ഇന്ത്യയിൽ വിതരണം ചെയ്യും. അതേസമയം, നിലവിൽ ഇന്ത്യ കോവിഷീൽഡ്​, കോവാക്​സിൻ, സ്​പുട്​നിക്​ വാക്​സിനുകൾക്ക്​ മാത്രമാണ്​ അനുമതി നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine​Covid 19
News Summary - ver 200 Crore COVID-19 Shots To Be Available By End Of 2021: Government
Next Story