Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ പലായനം; സ്​പെഷൽ ട്രെയിനുകൾ ആരംഭിച്ച്​ റെയിൽവേ
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പലായനം;...

കോവിഡ്​ പലായനം; സ്​പെഷൽ ട്രെയിനുകൾ ആരംഭിച്ച്​ റെയിൽവേ

text_fields
bookmark_border

ന്യൂഡൽഹി: പ്രതിദിന കോവിഡ്​ കണക്കുകൾ ഒന്നര ലക്ഷത്തോടടുത്തുനിൽക്കെ കടുത്ത നിയന്ത്രണങ്ങളിലേക്ക്​ രാജ്യം മടങ്ങുമെന്ന ആശങ്കയിൽ കുടിയേറ്റ തൊഴിലാളികൾ പലായനം തുടങ്ങിയതോടെ ചില സംസ്​ഥാനങ്ങളിൽ സ്​പെഷൽ ട്രെയിനുകൾ ആരംഭിച്ച്​ റെയിൽവേ. വെസ്​റ്റേൺ റെയിൽവേക്കു കീഴിലെ അഹ്​മദാബാദ്​ ഡിവിഷനിൽനിന്ന്​ മാത്രം ഉത്തർ പ്രദേശ്​, ബിഹാർ ഉൾപെടെ സംസ്​ഥാനങ്ങളിലേക്ക്​ 20 ട്രെയിനുകൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.

ബിഹാറിലെ ഭാഗൽപൂർ, ഒഡിഷയിലെ പുരി എന്നിവിടങ്ങളിലേക്ക്​ കച്ചിലെ ഗാന്ധിധാം സ്​റ്റേഷനിൽനിന്ന്​ ട്രെയിൻ സർവീസ്​ ആരംഭിച്ചതായി റെയിൽവേ വൃത്തങ്ങൾ വാർത്ത കുറിപ്പിൽ അറിയിച്ചു. ബറൗനി, സുൽത്താൻപൂർ, ആഗ്ര, ഗോരഖ്​പൂർ, വാരാണസി, ലഖ്​നോ, ഋഷികേശ്​, ഗോളിയോർ, മുസഫർപൂർ, പട്​ന, ധർഭംഗ എന്നീ പട്ടണങ്ങളിലേക്കും സ്​പെഷൽ ട്രെയിൻ സർവീസ്​ ആരംഭിച്ചിട്ടുണ്ട്​.

അതേ സമയം, കോവിഡ്​ വ്യാപനത്തിന്‍റെ പശ്​ചാത്തലത്തിൽ ആശങ്കക്കിടയാക്കുംവിധം കുടിയേറ്റ തൊഴിലാളികളുടെ പലായനം വ്യാപകമായിട്ടില്ലെന്നും ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ പദ്ധതികളില്ലെന്നും റെയിൽവേ വാർത്ത കുറിപ്പിൽ അറിയിച്ചു. ആവശ്യത്തിന്​ അധിക സർവീസുകൾ നടത്താൻ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്​. നിലവിൽ വേനൽകാല തിരക്കേ ട്രെയിനുകളിൽ അനുഭവപ്പെടുന്നുള്ളൂ. തിരക്കൊഴിവാക്കാൻ നടപടികൾ സ്വീകരിച്ചതായും റെയിൽവേ ബോർഡ്​ ചെയർമാൻ സുനീത്​ ശർമ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special TrainsMigrant WorkersCovid
News Summary - Over 20 special trains to UP, Bihar available from Ahmedabad and Gandhidham
Next Story