യു.പിയിലെ കരട് വോട്ടർപട്ടികയിൽ നിന്ന് രണ്ടുകോടിയിലേറെ വോട്ടർമാർ പുറത്ത്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കരട് വോട്ടർ പട്ടിക പുറത്തിറങ്ങി. ഇന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർപട്ടിക പുറത്തിറക്കിയത്. കരട് വോട്ടർപട്ടികയിൽനിന്ന് 2.89 കോടി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തിട്ടുണ്ട്. എസ്.ഐ.ആറിന് ശേഷം യു.പിയിലെ വോട്ടർമാരുടെ എണ്ണം 12.56 കോടിയായി കുറഞ്ഞു. കഴിഞ്ഞ വർഷം എസ്.ഐ.ആർ പ്രക്രിയ തുടങ്ങുമ്പോൾ 15.44 കോടി വോട്ടർമാരുണ്ടായിരുന്നു.
പുറത്തായവരിൽ 46.23 ലക്ഷം പേർ മരണപ്പെട്ടവരാണ്. 2.17 കോടി ആളുകൾ സ്ഥലം മാറിയവരാണ്. 25.46 ലക്ഷം പേർ ഇരട്ട വോട്ടുള്ളവരും. അതിനാൽ ഇത്രയും ആളുകളുടെ പേര് ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ നവ്ദീപ് റിൻവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.പിയിൽ 2027ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനു മുന്നോടിയായുള്ള എസ്.ഐ.ആറിന്റെ ഭാഗമായാണ് ഇപ്പോൾ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

