Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരാണസിയിലെ റെയിൽവേ പാർക്കിങ്ങിൽ തീപിടിത്തം; 150 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

text_fields
bookmark_border
വരാണസിയിലെ റെയിൽവേ പാർക്കിങ്ങിൽ തീപിടിത്തം;   150 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു
cancel

വരാണസി: വാരണാസിയിലെ കാന്‍റ് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ 150ലധികം ഇരുചക്രവാഹനങ്ങൾ നശിച്ചതായി അധികൃതർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി പ്ലാറ്റ്‌ഫോം ഒന്നിലെ പാർക്കിങ് സ്റ്റാൻഡിന് സമീപമാണ് തീപിടിത്തം.

വിവരം ലഭിച്ചയുടൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, ഗവൺമെന്‍റ് റെയിൽവേ പൊലീസ് എന്നിവരും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചു. തീ നിയന്ത്രണവിധേയമായെങ്കിലും 150ലധികം വാഹനങ്ങൾ കത്തി നശിച്ചു.

സംഭവത്തിൽ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ലാൽജി ചൗധരി ഖേദം പ്രകടിപ്പിച്ചു. റെയിൽവേ ജീവനക്കാർക്കായാണ് പാർക്കിങ് സ്റ്റാൻഡ് സ്ഥാപിച്ചതെന്നും തീപിടിത്തം മൂലം വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചതായും ചൗധരി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Over 150 two-wheelers gutted in fire at Varanasi's Cantt railway station
Next Story