പി.എം കിസാൻ പദ്ധതിയിൽ ആനുകൂല്യം ലഭിക്കാതെ 1.5 കോടി കർഷകർ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ ലോക്ഡൗണിനെ തുടർന്ന് പ്രഖ്യാപിച്ച ആദ്യഘട്ട ആനുകൂല്യം ലഭിക്കാതെ 1.5 കോടി കർഷകർ. ലോക്ഡൗണിൻെറ സാഹചര്യത്തിൽ ഏപ്രിൽ ആദ്യവാരം തന്നെ പദ്ധതിയുടെ സാമ്പത്തിക വർഷത്തിലെ ആദ്യഗഡു നൽകുെമന്ന് ധനമന്ത്രി നിർമല സീതാരാമൻ ആത്മനിർഭർ ഭാരത് പദ്ധതി പ്രഖ്യാപന വേളയിൽ അറിയിച്ചിരുന്നു. എന്നാൽ പി.എം കിസാൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ഒന്നരക്കോടി കർഷകർക്ക് ആദ്യഘട്ട ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ല. രാജ്യത്ത് 9,93,25,834 കർഷകരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഏപ്രിൽ -ജൂലൈ മാസത്തിെല ആനുകൂല്യം ജൂൺ 23 വരെ വിതരണം ചെയ്തത് 8,38,78,120 പേർക്ക് മാത്രവും.
രാജ്യത്തെ കർഷകർക്ക് വർഷത്തിൽ 6,000 രൂപ നൽകുന്ന പദ്ധതിയാണ് പി.എം. കിസാൻ സമ്മാൻ നിധി. മൂന്നു ഘട്ടമായി നാലു മാസം കൂടുേമ്പാൾ 2000 രൂപ വീതം കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദ്യഗഡു ഏപ്രിൽ ആദ്യവാരം കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ലോക്ഡൗണിൽ സാമ്പത്തിക സഹായമായായിരുന്നു ഈ തുക പ്രഖ്യാപിച്ചത്. എന്നാൽ ജൂൺ അവസാന വാരമായിട്ടും ഒന്നരക്കോടി ജനങ്ങൾക്ക് തുക എത്തിക്കാൻ സാധിച്ചിട്ടില്ലെന്ന് 'ദി പ്രിൻറ്' റിപ്പോർട്ട് ചെയ്തു. ഏപ്രിൽ -ജൂലൈ മാസത്തെ ഗഡു വിതരണം ചെയ്യാൻ തുടങ്ങിയിട്ടും കർഷകരെ മുഴുവൻ പദ്ധതിയിൽ ഉൾക്കൊള്ളിക്കാനോ ആനുകൂല്യം കൊടുത്തുതീർക്കാനോ ഇതുവരെ സാധിച്ചിട്ടില്ല.
പി.എം കിസാൻ പദ്ധതിയിൽ ഏറ്റവും കൂടുതൽ കർഷകർ രജിസ്റ്റർ ചെയ്തത് ഉത്തർ പ്രദേശിലാണ്. രജിസ്റ്റർ ചെയ്ത 2.28 കോടി കർഷകരിൽ 54.15 ലക്ഷം പേർക്കും ഇനിയും ആനുകൂല്യം ലഭിച്ചിട്ടില്ല. ഉത്തർപ്രദേശിന് പുറമെ ഒഡീഷയിലാണ് ഏറ്റവും കൂടുതൽ കർഷകർക്ക് ആനുകൂല്യം ലഭിക്കാത്തത്. രജിസ്റ്റർ ചെയ്തവരിൽ 46ശതമാനം പേർക്കും ഇതുവരെ ആനുകൂല്യം ലഭ്യമായിട്ടില്ല. ഝാർഖണ്ഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആറുലക്ഷത്തോളം കർഷകർക്കും കേരളം, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നാലുലക്ഷത്തോളം കർഷകർക്കും ആനുകൂല്യം ലഭിച്ചിട്ടില്ല.
അതേസമയം ഗുണഭോക്താവിന് ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടോ ഇല്ലയോ എന്ന പരിശോധിക്കാനെടുക്കുന്ന കാലതാമസമാണ് ആനുകൂല്യം ലഭിക്കാൻ വൈകുന്നതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഝാർഖണ്ഡും ബീഹാറും പദ്ധതി നടപ്പാക്കാനവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തുന്നതായും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

