മഴക്കെടുതി: രാജ്യത്ത് 1400 പേർ മരിച്ചതായി കേന്ദ്രം
text_fieldsന്യൂഡല്‍ഹി: കാലവർഷക്കെടുതിയിൽ രാജ്യത്ത് ഇൗ വർഷം ഇതുവരെ 1400 പേരുടെ ജീവന് നഷ്ടെപ്പട്ടുവെന്ന് കേന്ദ്ര സര്‍ക്കാർ. കേരളത്തില്‍ മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 488 പേരാണ് മരിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ എമര്‍ജന്‍സ് റെസ്പോണ്‍സ് സെൻററിെൻറ കണക്കുകള്‍ പ്രകാരം പ്രളയം സംസ്ഥാനത്തെ 14 ജില്ലകളിലായി 54.11 ലക്ഷം ആളുകളെ സാരമായി ബാധിച്ചു. 14.52 ലക്ഷത്തോളം പേെരയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.
57,024 ഹെക്ടറില്‍ വ്യാപക കൃഷിനാശം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മഴക്കെടുതിയിൽ ഉത്തര്‍പ്രദേശില്‍ 254 പേരാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ 210, കര്‍ണാടക 170, മഹാരാഷ്ട്ര 139, ഗുജറാത്ത് 52, അസം 50, ഉത്തരാഖണ്ഡ് 37, ഒഡിഷ 29, നാഗാലാൻഡ് 11 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണനിരക്ക്. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്ന് 43 പേരെ കാണാതായതായും കേന്ദ്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
