ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിെൻറ (സി.എ.എ) സാധുത മുൻനിർത്തിയുള്ള 133 ഹരജികൾ സുപ ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ഭേദഗതി നിയമം പാർലമെൻറ് പാസാക്കിയതു മുതൽ രാ ജ്യമെങ്ങും അലയടിക്കുന്ന പൗരത്വ പ്രക്ഷോഭങ്ങൾ കേന്ദ്രസർക്കാർ അവഗണിക്കുന്നതിനിട യിൽ പരമോന്നത നീതിപീഠത്തിെൻറ നിലപാട് ഏറെ നിർണായകം.
കേരള, പഞ്ചാബ് സർക്കാറുകൾ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ഫെഡറൽ ബന്ധങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾകൂടി ചർച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്. നിയമത്തെ എതിർത്തും അനുകൂലിച്ചുമുള്ള ഹരജികൾ സുപ്രീംകോടതി മുമ്പാകെ എത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജികളിൽ പ്രാഥമിക വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്നും കേരളവും പഞ്ചാബും പാസാക്കിയ നിയമസഭ പ്രമേയങ്ങൾക്ക് സാധുതയുണ്ടെന്നും പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ വിശദീകരിച്ചു.