രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 കോവിഡ് ബാധിതർ; 325 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി. 325 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ആകെ മരണം 9,520 ആയി.
1,53,106 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിൽസയിലുള്ളത്. 1,69,797 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് മൂന്നിലൊന്ന് കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇതുവരെ 107,958 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 3,950 ആകുകയും ചെയ്തു.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഗുജറാത്ത്, ഡൽഹി, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത്. ഗുജറാത്തിൽ 23,544 പേർക്കും ഡൽഹിയിൽ 41,182 പേർക്കും തമിഴ്നാട്ടിൽ 44,661 പേർക്കും രോഗം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
