Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംസ്ഥാനങ്ങളുടെ കൈവശം...

സംസ്ഥാനങ്ങളുടെ കൈവശം ഒരു കോടി ഡോസ്​ ​വാക്​സിനുണ്ടെന്ന്​ കേന്ദ്രം

text_fields
bookmark_border
സംസ്ഥാനങ്ങളുടെ കൈവശം ഒരു കോടി ഡോസ്​ ​വാക്​സിനുണ്ടെന്ന്​ കേന്ദ്രം
cancel

ന്യൂഡൽഹി: രാജ്യത്തെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കൈവശം ഒരു കോടി ഡോസ്​ വാക്​സിനുണ്ടെന്ന്​ കേന്ദ്രസർക്കാർ. 47,43,580 വാക്​സിൻ ഡോസുകൾ വൈകാതെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുമെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 26,69,14,930 ഡോസ്​ വാക്​സിനാണ്​ കേന്ദ്രസർക്കാർ അനുവദിച്ചത്​.

ഇതിൽ പാഴാക്കിയത്​ ഉൾപ്പടെ 25,67,21,069 ഡോസ്​ വാക്​സിനാണ്​ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉപയോഗിച്ചത്​. 1,05,61,861 ഡോസ്​ വാക്​സിൻ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കൈവശം ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ചൊവ്വാഴ്​ച രാവിലെ വരെയുള്ള കണക്കുകളാണ്​ കേന്ദ്രസർക്കാർ പുറത്ത്​ വിട്ടത്​.

മൂന്ന്​ ദിവസത്തിനുള്ളിൽ 47,43,580 വാക്​സിൻ ഡോസ്​ കൂടി സംസ്ഥാനങ്ങൾക്ക്​ നൽകുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു. നേരത്തെയുണ്ടായിരുന്ന വാക്​സിൻ നയത്തിൽ കഴിഞ്ഞാഴ്​ചയാണ്​ കേന്ദ്രസർക്കാർ മാറ്റം വരുത്തിയത്​. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്​സിൻ സൗജന്യമായി നൽകുമെന്നായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇതോടെ വാക്​സിൻ വിതരണം പൂർണമായും കേന്ദ്രസർക്കാറി​െൻറ നിയന്ത്രണത്തിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid vaccine
News Summary - Over 1.05 crore Covid vaccine doses available with states, UTs; more in pipeline: Govt
Next Story