ബിഹാറിൽ ഒരു ലക്ഷത്തിലധികം അപേക്ഷകൾ തള്ളി
text_fieldsന്യൂഡൽഹി: ബിഹാറിൽ പുതിയ വോട്ടർ രജിസ്ട്രേഷനായുള്ള ഒരു ലക്ഷത്തിലധികം അപേക്ഷകൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ തള്ളി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയുടെ ഭാഗമായി ആഗസ്റ്റ് ഒന്നിന് കരട് പട്ടിക പുറത്തുവന്നതിന് ശേഷമുള്ള അപേക്ഷകളാണ് തള്ളിയത്.
അവകാശവാദങ്ങളും എതിർപ്പുകളും പരിഗണിച്ച കാലയളവിൽ ഈ വർഷം സെപ്റ്റംബർ ഒന്നുവരെ ഏകദേശം 20.26 ലക്ഷം അപേക്ഷകളാണ് സമർപ്പിച്ചത്. ഇതിൽ 20.15 ലക്ഷം അപേക്ഷകൾ സ്വീകരിച്ചു. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധപ്പെടുത്തിയ കരട് പട്ടികയിൽ 72.4 ദശലക്ഷം വോട്ടർമാരായിരുന്നു. പരിഷ്കരണത്തിന് മുമ്പുണ്ടായിരുന്ന പട്ടികയിൽ 78.9 ദശലക്ഷം വോട്ടർമാർ ഉണ്ടായിരുന്നു.
മരണപ്പെടുകയോ, സ്ഥലത്ത് ഇല്ലാത്തതോ, സ്ഥിരമായി മറ്റൊരിടത്തേക്ക് മാറിപ്പോകുകയോ, മറ്റെവിടെയെങ്കിലും വോട്ടർ പട്ടികയിൽ ഇടം പിടിക്കുകയോ ചെയ്തെന്ന് അടയാളപ്പെടുത്തി ബൂത്ത് ലെവൽ ഓഫിസർമാർ 68.66 ലക്ഷം പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അപ്‍ലോഡ് ചെയ്ത ജില്ലതല ഡേറ്റ അനുസരിച്ച് ഏറ്റവും കൂടുതൽ അപേക്ഷകൾ തള്ളിയത് പൂർണിയയിലാണ് - 8,946. സീതാമഡിയിൽ 6,451, മധുബനിയിൽ 5,218, കിഷൻഗഞ്ചിൽ 5,009ഉം അപേക്ഷകൾ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

