Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi and Nirmala sitharaman
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡി​െൻറ രണ്ടാം...

കോവിഡി​െൻറ രണ്ടാം തരംഗം; തൊഴിൽ നഷ്​ട​മായത്​ ഒരു കോടി പേർക്ക്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ 19​െൻറ രണ്ടാംവരവോടെ തൊഴിലില്ലായ്​മ അതിരൂക്ഷമായി. രണ്ടാം തരംഗത്തിൽ ഒരു കോടി പേർക്ക്​ തൊഴിൽ നഷ്​ടമായതായി സെൻറർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമി. കൂട​ാതെ 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം ഇടിഞ്ഞതായും സി.എം.ഐ.ഇ ചീഫ്​ എക്​സിക്യൂട്ടീവ്​ മഹേഷ്​ വ്യാസ്​ പറഞ്ഞു.

ഏപ്രിലിൽ തൊഴിലില്ലായ്​മ നിരക്ക്​ എട്ടുശതമാനത്തിലെത്തിയിരുന്നു. മേയിൽ ഏറ്റവും ഉയർന്ന നിരക്കായ 12ശതമാനത്തിലെത്തിയ​തായും കണക്കുകൾ സൂചിപ്പിക്കുന്നു.

കോവിഡ്​ 19നെ തുടർന്ന്​ വിവിധ സംസ്​ഥാനങ്ങൾ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു കോടി ഇന്ത്യക്കാർക്ക്​ തൊഴിൽ നഷ്​ടപ്പെട്ടു. സമ്പദ്​വ്യവസ്​ഥ തുറക്കുന്നതോടെ ഒരു പരിധി വരെ പ്രശ്​നം പരിഹരിക്കാനാകും. മുഴുവനാകും പരിഹരിക്കാൻ സാധിക്കില്ലെന്നും വ്യാസ്​ പറയുന്നു.

തൊഴിൽ നഷ്​ടമായവർക്ക്​ പുതിയ ​തൊഴിൽ കണ്ടെത്താൻ പ്രയാസമായിരിക്കും. അസംഘടിത മേഖലയിൽ തൊഴിൽ വേഗം തിരിച്ചുവരും. എന്നാൽ, ഫോർമൽ തൊഴിലുകൾ തിരിച്ചുവരാൻ ഒരു വർഷത്തോളമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2020 മേയിൽ തൊഴിലില്ലായ്​മ നിരക്ക്​ രാജ്യത്ത്​ റെക്കോർഡ്​ ഉയരത്തിലെത്തിയിരുന്നു. 23.5 ശതമാനമായിരുന്നു തൊഴിലില്ലായ്​മ നിരക്ക്​. അതിൽ നിന്ന്​ തിരിച്ചുവരുന്നതിനിടെയാണ്​ രണ്ടാംതരംഗം സൃഷ്​ടിച്ച ആഘാതം.

സി.എം.ഐ.ഇ 1.75 ലക്ഷം വീടുകളിൽ നടത്തിയ സർവേ പ്രകാരം കുടുംബങ്ങളുടെ വരുമാനത്തെയും രണ്ടാം തരംഗം ബാധിച്ചതായി പറയുന്നു. മൂന്നു ശതമാനം കുടുംബങ്ങളിൽ മാത്രമാണ്​ വരുമാന വർധന. 55 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞു. 42 ശതമാനം പേരുടെ വരുമാനത്തിൽ മാറ്റങ്ങളില്ലെന്നും കണ്ടെത്തി.

ലോക്​ഡൗണി​െൻറ സാഹചര്യത്തിൽ തൊഴിലിൽ വൻ കുറവുണ്ടായി. വരും മാസങ്ങളിൽ സമ്പദ്​വ്യവസ്​ഥ തിരിച്ചുവരുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unemployment rateCMIEJobcovid second waveCovid 19
News Summary - Over 1 crore Indians lost jobs during second wave of covid 19 CMIE
Next Story