Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലീഗഢിൽ...

അലീഗഢിൽ മൂന്നുവയസ്സുകാരിയെ വധിച്ച്​ മൃതദേഹം അംഗഭംഗപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളി

text_fields
bookmark_border
അലീഗഢിൽ മൂന്നുവയസ്സുകാരിയെ വധിച്ച്​ മൃതദേഹം അംഗഭംഗപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളി
cancel

അലീഗഢ്​ (യു.പി): രാജ്യത്തെ നടുക്കി വീണ്ടുമൊരു കുഞ്ഞി​​െൻറ കുരുതി. അലീഗഢിലെ താപ്പാൾ പൊലീസ്​ സ്​റ്റേഷൻ പരിധിയ ിൽ മൂന്നുവയസ്സുകാരിയെ അതിക്രൂരമായി വധിച്ച്​ മൃതദേഹം അംഗഭംഗപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളി. കുട്ടിയു ടെ പിതാവ്​ തങ്ങളിൽനിന്ന്​ കടം വാങ്ങിയ 12,000 രൂപ തിരികെ നൽകാത്തതിനെ തുടർന്നാണ്​​ ക്രൂരകൃത്യത്തിന്​ മുതിർന്നതെന് ന്​ ​സംഭവവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ രണ്ട്​ യുവാക്കൾ വെളിപ്പെടുത്തിയതായി പൊലീസ്​ പറഞ്ഞു. ​

പൈശാ ചിക കൃത്യത്തിനെതിരെ കടുത്ത പ്രതിഷേധമാണ്​ ഉയരുന്നത്​. കൊച്ചുകുഞ്ഞിനോട്​ ഈ വിധം ക്രൂരത കാട്ടിയവരെ മാതൃകപരമാ യി ശിക്ഷിക്കണമെന്നാവശ്യ​െപ്പട്ട്​ ​േകാൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബോളിവുഡ്​ താരങ്ങളുമടക്കം നിരവധി പേ ർ രംഗത്തുവന്നു. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്​. കേസന്വേ ഷിക്കാൻ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു​.

സംഭവത്തിൽ പൊലീസി​​െൻറ ഭാഗത്തുനിന്നുള്ള കടുത്ത അല ംഭാവവും വിവാദമായി. ഹീനമായ ക്രൂരകൃത്യത്തിൽ തക്കസമയത്ത്​ നടപടിയെടുക്കാതിരുന്നതിന്​ സ്​റ്റേഷൻ ഓഫിസറടക്കം അഞ്ച്​ പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തു. കുട്ടിയെ കാണാതായി​ ഒരു ദിവസത്തിനുശേഷം മേയ്​ 31നാണ്​ താപ്പാൾ പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്​റ്റർ ചെയ്​തത്​. കാണാതായ കുഞ്ഞിനെ കണ്ടെത്താൻ കേസ്​ രജിസ്​റ്റർ ചെയ്​ത ശേഷവും ഒരു നടപടിയും ​െപാലീസി​​െൻറ ഭാഗത്തുനിന്നുണ്ടായില്ല. തുടർന്നാണ്​ ജൂൺ രണ്ടിന്​ വീടിനടുത്തുതന്നെയുള്ള ചവറ്റുകൂനയിൽനിന്ന്​ അംഗഭംഗം വരുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്​. കുറ്റക്കാരെന്ന്​ സംശയിക്കുന്ന സാഹിദ്​, അസ്​ലം എന്നിവരെ​ പിന്നീട്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു.


അറസ്​റ്റിലായവരുടെ ബന്ധുക്കളടക്കം കുറ്റകൃത്യത്തിൽ പങ്കുള്ള മുഴുവൻ ആളുകളെയും അറസ്​റ്റ്​ ചെയ്യുന്നതുവരെ നിരാഹാരസമരത്തിനൊരുങ്ങിയ കുട്ടിയുടെ പിതാവ്​ ബൻവാരിലാൽ ​ശർമയെ സീനിയർ പൊലീസ്​ സൂപ്രണ്ട്​ ആകാഷ്​ കുൽഹാരി പിന്തിരിപ്പിച്ചു. കുറ്റക്കാരെ മുഴുവൻ അറസ്​റ്റ്​ ചെയ്യുമെന്ന്​ അദ്ദേഹം ശർമക്ക്​ ഉറപ്പുനൽകി. കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്നും ശ്വാസം മുട്ടിച്ചാണ്​ കൊന്നതെന്നും ​പോസ്​റ്റ്​േമാർട്ടം റിപ്പോർട്ടിൽ വ്യക്​തമായതായി പൊലീസ്​ പറഞ്ഞു.

സംഭവത്തെ തുടർന്ന്​ പ്രദേശത്ത്​ സംഘർഷാവസ്​ഥ തുടരുകയാണ്​. അലീഗഢ്​​ ജില്ല ആസ്ഥാനത്തുനിന്ന്​ 50 കിലോമീറ്റർ അകലെയുള്ള താപ്പാൾ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളൊരുക്കിയതായി പൊലീസ്​ അധികൃതർ പറഞ്ഞു. ബാലികയെ വധിച്ച സംഭവത്തെക്കുറിച്ച്​ അന്വേഷിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ ജില്ല സീനിയർ പൊലീസ്​ സൂപ്രണ്ടിന്​ ദേശീയ ബാലാവകാശ കമീഷൻ നിർദേശം നൽകി​. അടിയന്തര നടപടികളെടുക്കാനും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്​.


ഒരു മനുഷ്യന്​ ഇത്ര ക്രൂരനാവാനാവുമോ -രാഹുൽ
ന്യൂഡൽഹി: അലീഗഢിൽ മൂന്നു വയസ്സുകാരിയെ അതിക്രൂരമായി വധിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു കുഞ്ഞിനോട്​ ഇൗവിധം ക്രൂരത കാട്ടാൻ ഏതെങ്കിലും മനുഷ്യന്​ കഴിയുമോയെന്ന്​ ചോദിച്ച രാഹുൽ സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംഭവത്തെ അപലപിച്ചു. ‘നിഷ്​കളങ്കയായൊരു കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്​ മനുഷ്യത്വരഹിതവും മാപ്പർഹിക്കാത്ത കുറ്റവുമാണ്​. ആ കുഞ്ഞി​​െൻറ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന എനിക്ക്​ ഊഹിക്കാൻ പോലും കഴിയുന്നില്ല’- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ബോളിവുഡ്​ നടന്മാരായ അഭി​ഷേക്​ ബച്ചനും അക്ഷയ്​ കുമാറും സംഭവത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ചു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhimayawatimalayalam newsindia newsAligarh MurderUttar PradeshRahul Gandhi
News Summary - Outrage over Aligarh minor's murder-india news
Next Story