Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rat
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രക്ഷോഭത്തിനിടെ...

പ്രക്ഷോഭത്തിനിടെ മരിച്ച കർഷക​െൻറ മൃതദേഹം ആശുപത്രിയിൽ എലി കരണ്ടുതിന്ന നിലയിൽ

text_fields
bookmark_border

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ ജീവൻ നഷ്​ടമായ കർഷക​െൻറ മൃതദേഹം ആശുപത്രിയിൽ എലി കരണ്ടനിലയിൽ. ഡൽഹി -ഹരിയാന അതിർത്തിയായ കുണ്ട്​ലിയിൽ പ്രക്ഷോഭത്തിൽ പ​ങ്കെടുത്തിരുന്ന 70 കാര​െൻറ മൃതദേഹമാണ്​ എലി കരണ്ടത്​. സോനിപത്തിലെ ആശുപത്രിയിൽ പോസ്​റ്റുമോർട്ടം ചെയ്യാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം.

പ്രക്ഷോഭത്തിൽ പ​െങ്കടുക്കുന്നതിനിടെ ബുധനാഴ്​ച രാത്രിയാണ്​ രാജേന്ദ്ര സരോഹ മരിച്ചത്​​. മരണകാരണം വ്യക്തമല്ലാത്തതിനാൽ വ്യാഴാഴ്​ച പോസ്​റ്റ്​മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചു.

മൃതദേഹം ​ഫ്രീസറിൽനിന്ന്​ പുറത്തെടുത്തപ്പോൾ എലി കരണ്ടുതിന്ന നിലയിലായിരുന്നു. മുഖവും കാലുകളുമാണ്​ എലികൾ വികൃതമാക്കിയത്​.

'മൃതദേഹത്തിൽനിന്ന്​ രക്തം ​െപാടിയുന്നുണ്ടായിരുന്നു. ആഴത്തിലുള്ള മുറിവും പിതാവി​െൻറ ദേഹത്തുണ്ടായിരുന്നു. ഇത്​ ഗ്രാമവാസികളുടെയും ഖാപ്​ പഞ്ചായത്തി​െൻറയും പ്രതിഷേധത്തിന്​ ഇടയാക്കി' -രാജേന്ദ്ര ​സരോഹയുടെ മകൻ പറഞ്ഞു.

മൃതദേഹം എലി കരണ്ട സംഭവത്തെ പറ്റി അ​േന്വഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ മെഡിക്കൽ ഓഫിസർ പറഞ്ഞു.

സോനിപത്തിലെ ബയാൻപുർ സ്വദേശിയാണ്​ രാജേന്ദ്ര​ സരോഹ. കർഷക പ്രക്ഷോഭത്തിൽ പങ്കാളിയാകാൻ ഡൽഹി അതിർത്തിയിലെത്തിയതായിരുന്നു അദ്ദേഹം. ബുധനാഴ്​ച രാ​ത്രി അദ്ദേഹത്തിന്​ ദേഹാസ്വസ്​ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സോനിപത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുണ്ട്​ലി അതിർത്തിയിൽ പ്രക്ഷോഭത്തിനിടെ 19ാമത്തെ കർഷകനാണ്​ മരിക്കുന്നത്​.

സംഭവത്തിൽ കോൺഗ്രസ്​, ഹരിയാന ബി.ജെ.പി സർക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം വേദനാജനകമായ സംഭവം കഴിഞ്ഞ 73 വർഷത്തിനിടെ ഉണ്ടായിട്ടില്ലെന്ന്​ കോൺഗ്രസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmer Death
News Summary - Outrage After Rats At Sonipat Hospital Nibble At Body Of Farmer Protester
Next Story