Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇളയരാജയേയും...

ഇളയരാജയേയും റഹ്​മാനേയും ഇഷ്​ടപ്പെട്ടിരുന്ന തമിഴൻ; സ്വാമിക്കായി വിതുമ്പി സുഹൃത്തുക്കളും പരിചയക്കാരും

text_fields
bookmark_border
ഇളയരാജയേയും റഹ്​മാനേയും ഇഷ്​ടപ്പെട്ടിരുന്ന തമിഴൻ; സ്വാമിക്കായി വിതുമ്പി സുഹൃത്തുക്കളും പരിചയക്കാരും
cancel

തമിഴ്​നാട്ടിലെ തൃച്ചിയിൽ ജനിക്കുകയും ജാർഖണ്ഡ്​ പ്രവർത്തന വേദിയായി തെരഞ്ഞെടുക്കുകയും ചെയ്​ത മനുഷ്യസ്​നേഹിയായിരുന്നു അന്തരിച്ച ഫ.സ്​റ്റാൻ സ്വാമി. പ്രവർത്തനമണ്ഡലം മാറിയെങ്കിലും അദ്ദേഹം ത​െൻറ ഭാഷയും സംഗീതവും ഉപേക്ഷിച്ചിരുന്നില്ല. ഇളയരാജയേയും എ.ആർ.റഹ്​മാനേയും കേൾക്കാനായിരുന്നു സ്വാമി ഒഴിവുസമയങ്ങളിൽ ഇഷ്​ടപ്പെട്ടിരുന്നത്​. സാമൂഹ്യശാസ്​ത്രത്തിൽ ബിരുദാനന്തര ബിരുധധാരിയായിരുന്നു അദ്ദേഹം. പരിചയപ്പെട്ട മനുഷ്യരെയെല്ലാം ത​െൻറ സ്​നേഹവലയത്തിൽപ്പെടുത്താനും കൃശഗാത്രനും കൃതഹസ്​തനുമായ ഇൗ ജസ്യുട്​ പാതിരിക്ക്​ കഴിഞ്ഞിരുന്നു. അദ്ദേഹത്തി​െൻറ മരണശേഷം വരുന്ന അനുസ്​മരണങ്ങളെല്ലാം ഇത്തരത്തിൽ സ്​നേഹസ്​പർശമുള്ളതാണ്​.


അഞ്ച്​ പതിറ്റാണ്ട് ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച ആളാണ് സ്റ്റാൻ സ്വാമി. ജസ്യുട് സഭയിൽപെട്ട അദ്ദേഹം നിരവധി മന്യഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു. ജാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ത്​ സോറൻ ഉൾപ്പടെ അദ്ദേഹത്തി​െൻറ നിര്യാണത്തിൽ അനുശോചിച്ചു. ഒരു കുറ്റാരോപിത​െൻറ നിര്യാണത്തിൽ സംസ്​ഥാന ഭരണകൂടത്തി​െൻറ തലവൻ അനുശോചിക്കണമെങ്കിൽ അതിലുള്ള സാമൂഹ്യസമ്മർദ്ദം അത്രമേൽ വലുതായിരിക്കും. പ്രായം എൺപതുകളിലിത്തിയ സ്വാമിയുടെ ശരീരം ദുർബലമായിരുന്നെങ്കിലും പ്രവർത്തനമണ്ഡലത്തിൽ അദ്ദേഹം ഉൗർജസ്വലനായിരുന്നു. അനീതി, ചൂഷണം, ഭരണനിർവഹണ വീഴ്​ച്ച എന്നിവക്കെതിരേ അദ്ദേഹം നിരന്തരം പോരാടി. ഇതുകൊണ്ടുതന്നെ ഭരണകൂടത്തിലും ജാർഖണ്ഡ് പോലീസിലും ഉള്ള പലരും അദ്ദേഹത്തി​െൻറ രൂക്ഷവിമർശകരുമായിരുന്നു.


'എ​െൻറ സങ്കടവും ക്രോധവും നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. റാഞ്ചിയിൽ പോയി ഞാൻ ഫാ. സ്റ്റാൻ സ്വാമിയെ കണ്ടിട്ടുണ്ട്​. സൗമ്യനും ദയയുള്ളവനും നീതിയോട്​ അടങ്ങാത്ത ആർത്തിയുള്ളവനുമായ മനുഷ്യനായിരുന്നു അദ്ദേഹം. ഉദാരമായ ജീവിതത്തി​െൻറ അവസാനത്തിൽ അദ്ദേഹത്തോട്​ പെരുമാറിയ രീതി എന്നെ വല്ലാതെ വിഷമിക്കുന്നു'-കൊൽക്കത്തയിൽ നിന്നുള്ള ഒരു മുൻ പത്രാധിപൻ സ്വാമിയെപറ്റി എഴുതി.'ഫാദറി​െൻറ ഒരു ഫോട്ടോ എ​െൻറ ഓഫീസിലെ എക്സ്-റേ വ്യൂ ബോക്സിൽ പതിച്ചിട്ടുണ്ട്. എല്ലാ ദിവസവും ചെയ്യുന്നതുപോലെ ഇന്ന് രാവിലെയും ഞാനത്​ കണ്ടിരുന്നു. പക്ഷേ അദ്ദേഹത്തി​െൻറ നിര്യാണത്തെക്കുറിച്ചുള്ള ഭയാനകമായ വാർത്തക്കുഞാൻ തയ്യാറായിരുന്നില്ല. അധ്വാനിക്കുന്ന ജനങ്ങളുടെ പിതാവായിരുന്നു അദ്ദേഹം. ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കാനും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുമാണ്​ അദ്ദേഹം ജീവിതം ചിലവഴിച്ചത്​.


അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ഭരണകൂടം അവസാനം ആ നിസ്വാർഥനെ കൊലപ്പെടുത്തുകയും ചെയ്​തു'-ജംഷദ്‌പൂരിൽ നിന്നുള്ള ഒരു സാമൂഹ്യപ്രവർത്തകൻ സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രതിഷേധങ്ങളിലും, ധർണകളിലും പ​െങ്കടുക്കുക, കത്തുകളും നിവേദനങ്ങളും എഴുതുക, ജുഡീഷ്യറിയുടെ വീഴ്​ച്ചകൾ തുറന്നുകാട്ടുക, വാർത്താക്കുറിപ്പുകളും ആനുകാലികങ്ങളിലും എഴുതുക, റാഞ്ചിയിലെ ഗോത്രാവകാശങ്ങളെക്കുറിച്ചുള്ള സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പ​െങ്കടുക്കുക തുടങ്ങി സജീവമായിരുന്നു അദ്ദേഹത്തി​െൻറ ജീവിതം. പ്രാദേശിക ഹിന്ദി പത്രങ്ങൾ അദ്ദേഹത്തെ ഏറെക്കുറേ ശത്രുവായാണ്​ കണ്ടിരുന്നത്​. മാവോയിസ്​റ്റുകൾക്ക് അഭയം നൽകിയതായും, വിപ്ലവത്തിൽ വിശ്വസിക്കുന്നതായും 'നിരപരാധികളായ' ഗോത്രവർഗക്കാരെ അക്രമത്തിന്​ പ്രേരിപ്പിക്കുന്നതായും അദ്ദേഹത്തെ കുറിച്ച്​ ഭരണാനുകൂല മാധ്യമങ്ങൾ എഴുതിയിട്ടുണ്ട്​.


വികസന വിരുദ്ധനാണെന്നായിരുന്നു അദ്ദേഹത്തിന്​ എതിരേ ഉയർന്ന വലിയ വിമർശനങ്ങളിലൊന്ന്​. വികസന പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് എന്നും സംശയമുണ്ടായിരുന്നു. അത് ആദിവാസികളെ നാടുകടത്തുകയും അവരുടെ ഭൂമി കവർന്നെടുക്കുകയും ചെയ്യുന്നതിന്​ അദ്ദേഹം പലപ്പോഴും സാക്ഷ്യംവഹിച്ചിട്ടുണ്ട്​. 2018 ൽ റാഞ്ചിയിലെ പ്രാദേശിക പത്രങ്ങൾ 'ഫ.സ്​റ്റാൻ സ്വാമി മോദിയെ വധിക്കാൻ ഗൂൗഡാലോചന നടത്തിയെന്നാരോപിച്ച്' വാർത്ത എഴുതിയത്​ അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു. അവസാനം ഭരണകൂടം അദ്ദേഹത്തെ കുടുക്കിയത്​ ഭീമ-കോറേഗാവ്​ വ്യാജ കേസിലായിരുന്നു. കേസ്​ കെട്ടിച്ചമച്ചതായിരുന്നു എന്ന്​ ഇതേപറ്റി സ്വതന്ത്രമായി അന്വേഷിച്ച മാധ്യമപ്രവർത്തകരും ആക്​ടിവിസ്​റ്റുകളും പറഞ്ഞിരുന്നു.

'എന്തിനാണ്​ ഭരണകൂടം തങ്ങളുടെ വഴിയിൽനിന്ന്​ എന്നെ ഒഴിവാനാഗ്രഹിക്കുന്നതെന്ന്​ എനിക്കറിയാം. ഇതിനുള്ള എളുപ്പവഴി കേസുകളിൽ കുടുക്കി എന്നെ നിയമവഴികളിൽ കുടുക്കിയിടുകയാണ്​. ഇതിലൂടെ നിഷ്​കളങ്കരും സാധുക്കളുമായ ആദിവാസികൾക്ക്​ നീതി നിഷേധിക്കാമെന്നാണ്​ അവർ കരുതുന്നത്​'-സ്​റ്റാൻ സ്വാമി തന്നോടുള്ള ഭരണകൂ​ട വേട്ടയെപറ്റി ഒരിക്കൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhanddemiseStan SwamyBhima Koregaon
Next Story