മുസ്ലിം കാബ് ഡ്രൈവർമാരെയും ടൂർ, ട്രാവൽ ഓപറേറ്റർമാരെയും ബഹിഷ്കരിക്കാൻ കാമ്പയിൻ
text_fieldsബംഗളൂരു: വർഗീയ വൈരം കത്തിനിൽക്കുന്ന കർണാടകയിൽ മുസ്ലിംകളെ ലക്ഷ്യംവെച്ച് ഹിന്ദുത്വ സംഘടനകളുടെ പുതിയ കാമ്പയിൻ. മുസ്ലിം ഡ്രൈവർമാരുള്ള കാബുകളും ടൂർ, ട്രാവൽസ് ഓപറേറ്റർമാരെയും ബഹിഷ്കരിക്കാനാണ് ആഹ്വാനം. ബംഗളൂരു നഗരത്തിലടക്കം കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഭാരത രക്ഷണ വേദികെ എന്ന ഹിന്ദുത്വ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വീടുകൾതോറും പ്രചാരണം നടത്തുന്നത്. ഹലാൽ മാംസ ബഹിഷ്കരണം, ക്ഷേത്ര പരിസരങ്ങളിലെ മുസ്ലിം കച്ചവടക്കാരെ ബഹിഷ്കരണം, മാമ്പഴ കച്ചവടക്കാരായ മുസ്ലിംകളെ ബഹിഷ്കരിക്കൽ തുടങ്ങി സാമ്പത്തിക ബഹിഷ്കരണത്തിലൂടെ മുസ്ലിംകളുടെ ജീവിതോപാധികൾ തടയാൻ ലക്ഷ്യമിട്ട് സംഘ്പരിവാർ സംഘടനകൾ നടത്തുന്ന പ്രചാരണത്തിന്റെ തുടർച്ചയാണ് മുസ്ലിം ഡ്രൈവർമാർക്കെതിരായ ബഹിഷ്കരണം. ബീഫ് നിരോധനം, ശിരോവസ്ത്ര നിരോധനം, മതപരിവർത്തന നിരോധനം, പള്ളികളിലെ ഉച്ചഭാഷിണി നിരോധനം തുടങ്ങി ന്യൂനപക്ഷ വിരുദ്ധ നടപടികളുമായി ബി.ജെ.പി സർക്കാറാണ് തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് വഴികാട്ടുന്നത്.
മുസ്ലിം കാബ്, ടൂർ, ട്രാവൽസ് ഓപറേറ്റർമാരെ ഒഴിവാക്കണമെന്നും ക്ഷേത്രങ്ങളിലോ തീർഥാടന കേന്ദ്രങ്ങളിലോ ആശ്രമങ്ങളിലോ പോകുമ്പോൾ തീർത്തും ഒഴിവാക്കണമെന്നുമാണ് ആഹ്വാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

