ജോലിയില്ല, പണമില്ല.. ബാർട്ടർ സിസ്റ്റത്തിലേക്ക് തിരിച്ചുപോകുന്ന ആദിവാസികൾ
text_fieldsനർമദ: മഹാരാഷ്ട്രയിൽ നിന്നും ഗുജറാത്ത് എന്ന സ്വതന്ത്ര സംസ്ഥാനം രൂപപ്പെട്ട് 60 വർഷം പിന്നിട്ടുകഴിഞ്ഞു. ഈ കൊറോണ മഹാമാരിയുടെ കാലത്ത് ആ സ്വതന്ത്ര്യലബ്ധിയുടെ പുറകിലെ കാലത്തേക്ക് തിരിച്ച് നടക്കുകയാണ് ഗുജറാത്തിലെ ആദിവാവാസികൾ. കൊറോണകാലത്ത് ജോലിയോ കൂലിയോ ഇല്ലാതായതോടെ പണം എന്നത് അസുലഭവസ്തുവായി മാറി. പണം കൊടുത്ത് സാധനങ്ങൾ വാങ്ങുക എന്നത് ഇപ്പോൾ ഇവർക്ക് ആലോചിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്.
അതിനാൽ സാധനങ്ങൾക്ക് പകരം സാധനം നൽകുന്ന പഴയ ബാർട്ടർ സമ്പ്രദായത്തിലേക്ക് തിരിച്ചുപോവുകയാണ് ഇവർ. 'സതാ പതാ' എന്നാണ് നർമദ ജില്ലയിൽ ഈ സമ്പ്രദായത്തിന്‍റെ പേര്. തങ്ങളുടെ പക്കലുള്ള ഗോതമ്പിനും അരിക്കും പകരം മറ്റൊരാളിൽ നിന്നും പയറോ പരിപ്പോ മറ്റ് ഭക്ഷ്യവസ്തുക്കളോ സ്വീകരിക്കുന്നു.
നർമദയിലെ 200-300 ഗ്രാമങ്ങളിലെ മനുഷ്യർ മഴക്കാലത്ത് കൃഷി ചെയ്യുകയും വേനൽക്കാലത്ത് പട്ടണങ്ങളിൽ ജോലി ചെയ്തുമാണ് ജീവിക്കുന്നത്. ഇതുപോലുള്ള വറുതിക്കാലത്ത് സർക്കാർ നൽകുന്ന ധാന്യങ്ങളാണ് ഇവരുടെ ഏകആശ്രയം. സർക്കാർ നൽകുന്ന ധനസഹായത്തെക്കുറിച്ചൊന്നും മിക്ക ആദിവാസികൾക്കും അറിയില്ല. തങ്ങളുടെ പക്കൽ ബാക്കി വന്ന ധാന്യങ്ങളും പയറുവർഗങ്ങളും പരസ്പരം നൽകി പഴമയുടെ കാലത്തേക്ക് തിരിച്ചുപോകുന്ന കാഴ്ചയാണ് ആദിവാസി ഗ്രാമങ്ങളിൽ ഈ കൊറോണക്കാലത്ത് കാണാൻ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
