Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കാറപകടത്തിൽ...

ഡൽഹിയിൽ കാറപകടത്തിൽ രണ്ട്​ കോളജ്​ വിദ്യാർഥികൾക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
delhi-car-accident-29.07.2019
cancel

ന്യൂഡൽഹി: കാർ നിയന്ത്രണം വിട്ട്​ ഇടിച്ച്​ ഡൽഹി യൂനിവേഴ്​സിറ്റി വിദ്യാർഥി ഉൾപ്പെടെ രണ്ട് ​പേർ മരിച്ചു. മൂന്ന് ​ പേർക്ക്​ പരിക്കേറ്റു. നോർത്ത്​ ഡൽഹിയിലെ മൽക്കാഗഞ്ച്​ സ്വദേശി പ്രഭ്​ജോത്​ സിങ്​(18), ഡൽഹി യൂനിവേഴ്​സിറ്റിയി ലെ ദൗലത്ത്​ റാം കോളജിലെ മൂന്നാം വർഷ വിദ്യാർഥി റൂബൽ(20) എന്നിവരാണ്​ മരിച്ചത്​. അർഷ്​പ്രീത്​ കൗർ(19), കേശവ്​(21) എന്നിവ ര​ുടെ പരിക്ക്​ ഗുരുതരമാണ്​. വാഹനമോടിച്ച ലക്ഷ്യ മൽഹോത്ര(23)ക്ക്​ ചെറിയ പരിക്കുകൾ മാത്രമാണുള്ളത്​.

ഈസ്​റ്റ്​ ഡൽഹി വിവേക്​ വിഹാറിലെ റിങ്​ റോഡിൽ ഞായറാഴ്​ച പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരു തേജ്​ ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ അമിത വേഗതയിൽ ആയിരുന്നുവെന്നാണ്​ ദൃക്​സാക്ഷികൾ പറയുന്നത്​. വേഗതയിൽ വന്ന കാർ ഡിവൈഡറിന്​ മുകളിലേക്ക്​ കയറിയശേഷം ഒരു ​ൈവദ്യുത പോസ്​റ്റിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ഒഴികെ വാഹനത്തിലുള്ളവരെല്ലാം ഡോർ തുറന്ന്​ പുറത്തേക്ക് തെറിച്ചു വീണു.

ഡ്രൈവർ മാത്രമാണ്​ സീറ്റ്​ ബെൽറ്റ്​ ധരിച്ചിരുന്നത്​. അശ്രദ്ധമായ ഡ്രൈവിങിന്​ പൊലീസ്​ കേസെടുത്തു. ഡ്രൈവർ പൊലീസ്​ കസ്​റ്റഡിയിലാണ്​. മദ്യലഹരിയിലാണോ കാർ ഓടിച്ചതെന്നറിയാൻ വൈദ്യ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്​. പരിശോധനാ ഫലം കിട്ടിയ ശേഷം കൂടുതൽ നടപടികളിലേക്ക്​ കടക്കുമെന്ന്​ പൊലീസ്​ വ്യക്തമാക്കി.

മുഖർജി നഗറിലെ ഒരു വീട്ടിൽ പേയിങ്​ ഗസ്​റ്റായി താമസിക്കുന്ന റൂബലിൻെറ പിറന്നാൾ ആഘോഷിക്കാനായിരുന്നു ശനിയാഴ്​ച അഞ്ച്​ പേരും ഒത്തു കൂടിയത്​. തുടർന്നാണ്​ കാറുമായി ഇവർ പുറത്തേക്ക്​ പോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentmalayalam newsindia newsAccident NewsDelhi car crash
News Summary - Out to celebrate birthday, 2 students killed, 3 injured in Delhi car crash -india news
Next Story