മോദിക്ക് മറുപടിയുമായി ബോട്ട് യാത്ര; ഗംഗയുടെ ആത്മാവിൽ തൊട്ട് പ്രിയങ്ക
text_fieldsഅലഹബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ഗംഗയുടെ ആത്മാവിൽ തൊട ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രേദശിൽ കോൺഗ്രസിെൻറ തെര െഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് പ്രയാഗ്രാജിൽനിന്ന് (അലഹബാദ്) വാരാ ണസി വരെ മൂന്നു ദിവസം ഗംഗയിലൂടെയുള്ള ബോട്ട് യാത്ര തിങ്കളാഴ്ച തുടങ്ങി. ലഖ്നോവില െ പാർട്ടി ഓഫിസിൽ പ്രവർത്തകരെയും മദ്റസ, അംഗൻവാടി ജീവനക്കാരെയും കണ്ട ശേഷമാണ് പ്ര ിയങ്ക ഗംഗായാത്ര തുടങ്ങിയത്.
‘ദഹിപ്പിക്കൂ മോദിയുടെ ലങ്ക, പ്രിയ സഹോദരി പ്രിയങ്ക, പ്രിയങ്ക’ എന്ന വാക്കുകൾ അലയടിച്ചു. ഗംഗയുടെ തീരത്തുള്ള ചെറുഗ്രാമങ്ങളിൽ പിന്നാക്ക, ദലിത് വിഭാഗങ്ങളിലെ ആയിരങ്ങൾ താമസിക്കുന്നുണ്ട്. അവരുടെ വഴികളിലൂടെ യാത്ര ചെയ്യുമെന്ന് പ്രിയങ്ക വ്യക്തമാക്കി. പൂജ നടത്തിയാണ് യാത്രക്ക് തുടക്കമിട്ടത്. ബി.ജെ.പി, ബി.എസ്.പി, എസ്.പി എന്നിവക്ക് സ്വാധീനമുള്ള മേഖലയിലാണ് കോൺഗ്രസിെൻറ ത്രിവർണം വിതറി പ്രിയങ്കയുടെ വേറിട്ട പ്രചാരണം.
കോൺഗ്രസിെൻറ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മോദിയുടെ സ്വന്തം മണ്ഡലമായ വാരാണസിതന്നെയാണ് പ്രിയങ്ക ‘ഗംഗായാത്ര’ക്ക് തെരഞ്ഞെടുത്തത്. പ്രയാഗ്രാജ്, മിര്‍സാപുര്‍ ജില്ലകളിലൂടെ 140 കി. മീറ്ററാണ് യാത്ര. ഗംഗാതടത്തിലെ സാധാരണക്കാരായ വോട്ടർമാരെ തൊട്ടുണർത്തിയുള്ള പര്യടനം രാഷ്ട്രീയ എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി. നേതാക്കളും പ്രവർത്തകരുമായി ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കക്കൊപ്പം ആവേശത്തിലാണ്.
പച്ച കോട്ടൺ സാരിയും ഇളം ചുവപ്പ് ബ്ലൗസും അണിഞ്ഞ് കോൺഗ്രസ് ജനറൽ സെക്രട്ടറി ഗംഗയുടെ കുഞ്ഞോളങ്ങളിലൂടെ ബോട്ടിൽ നീങ്ങി. വിദ്യാർഥികളടക്കം എല്ലാ വിഭാഗം ജനങ്ങളുമായി അവർ സംസാരിച്ചു. പലരും യാത്രയിൽ അണിചേർന്നു. നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണ് യാത്ര. മഹാ ഹനുമാൻ ക്ഷേത്ര ദർശനവും നടത്തി. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സാവിത്രി ബായ് ഫുലെ അടക്കം നിരവധി നേതാക്കൾ പ്രിയങ്കയെ അനുഗമിക്കുന്നുണ്ട്. ഗംഗായാത്രയും മോദിക്കുള്ള മറുപടിയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. യാത്രക്കിടെ ദുംദുമാഘട്ടിൽ എത്തിയപ്പോൾ പ്രസംഗത്തിലുപരി ‘നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും പ്രശ്നങ്ങൾ അറിയാനുമാണ് എത്തിയതെ’ന്ന് പ്രിയങ്ക വ്യക്തമാക്കി.
കിഴക്കന്‍ ഉത്തര്‍പ്രദേശിെൻറ പ്രചാരണ ചുമതലയാെണങ്കിലും പ്രിയങ്കയുടെ സാന്നിധ്യം ഇതിനകം സംസ്ഥാനത്താകെ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ‘ഞാനും കാവല്‍ക്കാരനാണ്’ എന്ന കാമ്പയിനെ പരിഹസിക്കാൻ പ്രിയങ്ക മറന്നില്ല. ഇവിടെ കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണെന്നും കര്‍ഷകര്‍ക്കല്ലെന്നും അവർ യാത്രക്കിടെ പറഞ്ഞു. തെൻറ സഹോദരൻ കൂടിയായ കോൺഗ്രസ് അധ്യക്ഷൻ പറയുന്നത് പ്രവർത്തിക്കുമെന്നും കോൺഗ്രസിനെ വിശ്വസിക്കാമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, ഗംഗയാത്രയെ കോൺഗ്രസിെൻറ ഉല്ലാസ യാത്രയാണെന്ന് ബി.ജെ.പി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
