Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോക്കിന്​ തോക്കു...

തോക്കിന്​ തോക്കു കൊണ്ട്​ മറുപടി; മംഗളൂരു വെടിവെപ്പിനെ ന്യായീകരിച്ച്​ ബി.ജെ.പി നേതാവ്​

text_fields
bookmark_border
raja
cancel

ചെന്നൈ: മംഗളൂരുവിൽ രണ്ട്​ പേരുടെ കൊലപാതകത്തിന്​ കാരണമായ പൊലീസ്​ വെടിവെപ്പിനെ ന്യായീകരിച്ച്​ ബി.ജെ.പി നേതാവ്​. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്​. രാജയാണ്​ വെടിവെപ്പിനെ ന്യായീകരിച്ച്​ രംഗത്തെത്തിയത്​. തോക്കുകൾക്ക്​ തോക്ക്​ കൊണ്ട്​ തന്നെയാവും മറുപടി നൽകുകയെന്ന്​ അദ്ദേഹം പറഞ്ഞു.

നൂറുകണക്കിന്​ ആളുകളെ കൊല്ലാനാണ്​ അവർ വന്നത്​. പൊലീസിന്​ മുന്നിൽ മറ്റ്​ മാർഗങ്ങളുണ്ടായിരുന്നില്ല. വെടിവെക്കുക മാത്രമായിരുന്നു പൊലീസിന്​ മുന്നിലുണ്ടായിരുന്ന ഏക പോംവഴി. രാജ്യം മുഴുവൻ കത്തിക്കുകയാണ്​ പ്രക്ഷോഭകാരികൾ. പൊലീസുകാരെയും പ്രക്ഷോഭകാരികൾ ആക്രമിച്ചുവെന്ന്​ അദ്ദേഹം ആരോപിച്ചു. പ്രക്ഷോഭങ്ങളുടെ ഭാഗമാകാതെ ക്രിസ്​തുമസ്​ അവധി ദിനങ്ങൾ യുവാക്കൾ ആഘോഷിക്കണമെന്നും രാജ ആവശ്യ​െപ്പട്ടു.

മംഗളൂരുവിൽ പൊലീസ്​ വെടിവെപ്പിൽ ജലീൽ, നൗഷിൻ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്​ ഡി.എം.കെക്ക്​ അനുമതി നൽകരുതെന്ന്​ ആവശ്യപ്പെട്ട്​ എച്ച്​. രാജ ചെന്നൈ പൊലീസിന്​ കത്ത്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActCAA protestAnti protest
News Summary - Our response to guns with guns: BJP leader H Raja-india news
Next Story