Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിഹാറിൽ​​ ആർ.ജെ.ഡി- ഇടതുപാർട്ടികളെപ്പോലെ മികച്ച പ്രകടനം കാഴ്​ചവെക്കാനായില്ലെന്ന്​ കോൺഗ്രസ്​
cancel
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ​​ ആർ.ജെ.ഡി-...

ബിഹാറിൽ​​ ആർ.ജെ.ഡി- ഇടതുപാർട്ടികളെപ്പോലെ മികച്ച പ്രകടനം കാഴ്​ചവെക്കാനായില്ലെന്ന്​ കോൺഗ്രസ്​

text_fields
bookmark_border

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്​ചവെക്കാനായില്ലെന്ന്​ സമ്മതിച്ച്​ കോൺഗ്രസ്​. ആർ.ജെ.ഡി, ഇടതു സംഘടനകൾ എന്നിവരപ്പോലെ മികച്ച പ്രകടനം കാഴ്​ചവെക്കാൻ​ കോൺഗ്രസിന്​ കഴിഞ്ഞില്ല. മഹാസഖ്യത്തിലെ മറ്റുള്ളവർ കോൺഗ്രസിനേക്കാൾ നന്നായി മുന്നേറിയതായും കോൺഗ്രസ്​ ജനറൽ സെക്രട്ടറി താരിഖ്​​ അൻവർ പറഞ്ഞു.

ആർ.ജെ.ഡി, ഇടതുപാർട്ടികൾ എന്നിവരെപ്പോലെ കോൺഗ്രസിന്​ മുന്നേറാൻ കഴിഞ്ഞിരുന്നെങ്കിൽ ബിഹാറിൽ മഹാസഖ്യം അധികാരത്തിലെത്തുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാറിലെ ജനങ്ങൾക്കും മഹാസഖ്യം അധികാരത്തിലെത്തണമെന്നായിരുന്നു ആഗ്രഹം. ഭരണമാറ്റം അവരും ആഗ്രഹിച്ചു. ബിഹാറിലെ മുതിർന്ന കോൺഗ്രസ്​ നേതാക്കളുമായും സ്​ഥാനാർഥികളുമായും ജില്ല കോൺഗ്രസ്​ കമ്മിറ്റികളുമായും ചർച്ച നടത്തി നിഗമനത്തിലെത്തുകയും ചെയ്​തിരുന്നു. ഹൈക്കമാൻഡിനെയും ബിഹാറിലെ വിവരങ്ങൾ ധരിപ്പിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.ജെ.ഡി, ഇടതുപാർട്ടികൾ ചേർന്നുള്ള മഹാസഖ്യത്തെ തോൽവിലേക്ക്​ കൊണ്ടെത്തിച്ചത്​ കോൺഗ്രസി​െൻറ നിരാശജനകമായ പ്രകടനമാണെന്ന്​ വിമത ശബ്​ദമുയർത്തിയ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

ബിഹാറിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന്​ 19 സീറ്റിൽ മാത്രമാണ്​ വിജയിക്കാൻ കഴിഞ്ഞത്​. 144 സീറ്റിൽ മത്സരിച്ച ആർ.ജെ.ഡി 75 സീറ്റിലും സി.പി.ഐ (എം.എൽ) 19 സീറ്റിൽ മത്സരിച്ചതിൽ 12ലും ജയിച്ചിരുന്നു. സഖ്യത്തിൽ ഏറ്റവും താഴ്​ന്ന വിജയനിരക്കാണ്​ കോൺഗ്രസി​േൻറത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDLeft partiesBihar election 2020Congress
Next Story