Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞങ്ങളുടെ ഏറ്റവും...

ഞങ്ങളുടെ ഏറ്റവും ശക്തനായ നേതാവ് ശിവകുമാർ; കാലി​ലെ നഖം മുതൽ തലമുടിയിഴ വരെ പക്ക കോൺഗ്രസുകാരൻ -കെ.സി വേണുഗോപാൽ

text_fields
bookmark_border
ഞങ്ങളുടെ ഏറ്റവും ശക്തനായ നേതാവ് ശിവകുമാർ; കാലി​ലെ നഖം മുതൽ തലമുടിയിഴ വരെ പക്ക കോൺഗ്രസുകാരൻ -കെ.സി വേണുഗോപാൽ
cancel

കർണാടകയിലെ അധികാര വിഭജനത്തിൽ ഡി.കെ ശിവകുമാർ പൂർണ തൃപ്തനാണെന്നും അദ്ദേഹത്തെ അറിയാത്തവരാണ് കടുംപിടിത്തക്കാരനായി ചിത്രീകരിക്കുന്നതെന്നും എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡൽഹിയിൽ മലയാള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിവകുമാർ തന്നെയാണ് ഞങ്ങളുടെ ഏറ്റവും ശക്തനായ നേതാവ്. കാലി​ലെ നഖം മുതൽ തലമുടിയിഴ വരെ പക്ക കോൺഗ്രസുകാരനായ ഒരാളാണ് അദ്ദേഹം. കെ.എസ്.യു, എൻ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തനം ഞങ്ങളെ പോലെ തുടങ്ങി ഈ നിലയിൽ എത്തിയ ആളാണ്. കർണാടകയിൽ അദ്ദേഹം കഠിനമായി പ്രവർത്തിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹമുണ്ടാകും, അതിനായി പരിശ്രമിച്ചിട്ടുണ്ടാകും. അതിലെന്താണ്​ തെറ്റ്?. എന്നാൽ, അന്തിമമായി പാർട്ടി ഒരു തീരുമാനമെടുത്തപ്പോൾ അതിനൊപ്പം നിന്നു.

ലോക്സഭ തെരഞ്ഞെടുപ്പ് വരെ പി.സി.സി പ്രസിഡഡന്റ് പദവി ശിവകുമാർ വഹിക്കും. അധികാര വിഭജനം ഇല്ലെന്നും അധികാരം ജനങ്ങളുമായാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KC VenugopalDK Sivakumar
News Summary - Our most powerful leader is Sivakumar -KC Venugopal
Next Story