Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എമർ'ജെൻസി'യെക്കാൾ നല്ലത് നമ്മുടെ 'ജെൻസി' അർഹിക്കുന്നു - ശശി തരൂർ

text_fields
bookmark_border
എമർജെൻസിയെക്കാൾ നല്ലത് നമ്മുടെ ജെൻസി അർഹിക്കുന്നു - ശശി തരൂർ
cancel

മുംബൈ: ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ജന്തർ മന്തർ പ്രതിഷേധം തടയാൻ ഡൽഹിയിൽ ഏർപ്പെടുത്തിയ പൊലീസ്- സേന വിന്യാസത്തിനും കർശന നിയന്ത്രണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. രാജ്യത്ത് പ്രഖ്യാപിക്കപ്പെടാത്ത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും, നമ്മുടെ യുവതലമുറ (ജെൻസി) ഇത്തരം 'എമർ-ജെൻസികളേക്കാൾ' മെച്ചപ്പെട്ട ജനാധിപത്യ അന്തരീക്ഷമാണ് അർഹിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

പുലർച്ചെ രണ്ട് മണിക്ക് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം കണ്ട കാഴ്ചകൾ അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് തരൂർ തന്റെ കുറിപ്പിൽ വ്യക്തമാക്കി. കവലകളിൽ സ്ഥാപിച്ച കൂറ്റൻ കോൺക്രീറ്റ് ബാരിക്കേഡുകൾ, റോഡുകളിലെ ആണിനിരകൾ, 22,000-ത്തോളം വരുന്ന പൊലീസിന്റെയും അർദ്ധസൈനികരുടെയും വിന്യാസം, 250 ട്രെയിനുകളുടെ റദ്ദാക്കൽ, 45 മെട്രോ സ്റ്റേഷനുകളുടെ അടച്ചിടൽ തുടങ്ങിയ കാര്യങ്ങൾ തലസ്ഥാനത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഡൽഹിയിലെ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുമ്പോൾ കാണാത്ത എന്ത് അടിയന്തര പ്രാധാന്യവും സുരക്ഷാ കോട്ടകളുമാണ് സമാധാനപരമായി പ്രതിഷേധിക്കാൻ എത്തുന്ന ജനങ്ങൾക്ക് നേരെ സർക്കാർ കാണിക്കുന്നത്?" എന്ന് തരൂർ ചോദിച്ചു. സെൻട്രൽ ഡൽഹിയിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും ആശയവിനിമയ അവകാശങ്ങളും തടയുന്ന കടുത്ത നടപടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

"തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണ ആത്മവിശ്വാസമുള്ള ഒരു ഭരണകൂടം ജനങ്ങളുടെ ചോദ്യങ്ങളെ ഭയന്ന് ഓടുകയല്ല, മറിച്ച് അവരെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. സർക്കാരിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ടത് ലാത്തിയല്ല, വ്യക്തമായ ഉത്തരങ്ങളാണ്," തരൂർ വ്യക്തമാക്കി.

ഇപ്പോൾ കരുതൽ തടങ്കലിലാക്കിയവരെ ഉടൻ തന്നെ വിട്ടയക്കേണ്ടിവരും. തിങ്കളാഴ്ച പ്രതിഷേധക്കാർ വീണ്ടും തെരുവിലിറങ്ങിയാൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. "ഒരു ജനാധിപത്യത്തിന്റെ ശക്തി അളക്കുന്നത് അത് ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെയാണ്. ബാരിക്കേഡുകൾ ഉയർത്തി അടച്ചിട്ടതുകൊണ്ട് ഇലക്ഷൻ കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം തിരിച്ചെടുക്കാനാവില്ല." - ശശി തരൂർ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Our GenZ Deserves Better Than Emer-GenZ': Shashi Tharoor Slams Delhi Security Crackdown
Next Story