ബി.ജെ.പിയുടെ അഴിമതി വിരുദ്ധ പോരാട്ടം ഭയന്ന് ശത്രുക്കൾ കൈകോർത്തു: മോദി
text_fieldsകഠക്: ബി.ജെ.പിയുടെ അഴിമതി വിരുദ്ധ പോരാട്ടം ഭയന്ന് പ്രതിപക്ഷ പാർട്ടികളിലെ ശത്രുക്കൾ കൈകോർത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിലെ കഠകിൽ നടക്കുന്ന കേന്ദ്ര സർക്കാറിെൻറ നാലാം വാർഷികാഘോഷ പരിപാടിക്കിടെയായിരുന്നു മോദിയുടെ പരാമർശം.
ഇന്ന് ഇന്ത്യ കള്ളപ്പണത്തിൽ നിന്നും ജനങ്ങളുടെ പണത്തിലേക്ക് മാറി. ഭരണ വിരുദ്ധ വികാരം മറികടന്നു. ഇത് ജനങ്ങളുടെ സർക്കാരാണെന്നും മോദി പറഞ്ഞു. സർജിക്കൽ സ്ട്രൈക് പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാൻ ഭയമില്ല. ചുമതലകളിലാണ് ഇൗ സർക്കാർ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഡീഷയിലെ ബിജു ജനതാദൾ-പട്നായ്ക് സർക്കാരിനെയും മോദി കുറ്റപ്പെടുത്തി. ഇവിടെ പലയിടത്തും ഉചിതമായ ആരോഗ്യ സംവിധാനങ്ങളുടെ അഭാവമുണ്ടെന്നും ഒഡീഷയിലെ നില അങ്ങേയറ്റം പരിതാപകരമാണ്. മഹാനദി ജലതർക്കം കാരണം ഒഡീഷയിലെ കർഷകർ പ്രതിസന്ധിയിലാണ്. അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
