Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉസ്മാനിയയിൽ വിദ്യാർഥിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു
text_fieldsbookmark_border
ഹൈദരാബാദ്: ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. എം.എസ് സി ഫിസിക്സ് വിദ്യാർഥിയായ മുരളിയാണ് ഹോസ്റ്റലിലെ വാഷ്റൂമിൽ ആത്മഹത്യ ചെയ്തത്. ഇതേതുടർന്ന് കാമ്പസിൽ സമരം ശക്തമായിരിക്കുകയാണ്. ടി.ആർ.എസിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന സർക്കാർ തൊഴിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകുന്നതുകൊണ്ടാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത് എന്നാണ് സമരം ചെയ്യുന്നവരുടെ വാദം.
എന്നാൽ വിദ്യാർഥിയുടെ ആത്മഹത്യക്കുറിപ്പിൽ പരീക്ഷക്ക് തോൽക്കുമെന്ന് ഭയപ്പെട്ടാണ് സ്വയം ജീവിതം അവസാനിപ്പിക്കുന്നതെന്ന് എഴുതിയതായി പൊലീസ് പറഞ്ഞു.
കാമ്പസിന് പുറത്ത് തടിച്ചുകൂടിയ വിദ്യാർഥികൾ മുരളിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാനായി പുറത്തേക്കെടുക്കാൻ അനുവദിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
